ഒന്നര ലക്ഷം രൂപയ്ക്ക് ഒരു നാരങ്ങ വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകകരമാകുന്നത്. ബ്രിട്ടനിലെ ന്യൂപോര്‍ട്ടില്‍ നടന്ന ലേലത്തിലാണ് ഏകദേശം 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു പോയത്. ഏകദേശം 4200 രൂപയിലാണ് ലേലം ആരംഭിച്ചത്. ഒടുവില്‍ 1416 ബ്രിട്ടീഷ് പൗണ്ട് അഥവാ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലേലം അവസാനിച്ചു. വീട് വൃത്തിയാക്കുന്നതിനിടെ പഴയൊരു അലമാരയില്‍ നിന്നാണ് ഒരു കുടുംബത്തിന് ഈ നാരങ്ങ ലഭിച്ചത്. ‘1739 നവംബര്‍ 4 ന്, മിസ്റ്റര്‍ Read More…
Tag: odd news
ഐസുകട്ടയില്‍ കുരുങ്ങി ; രക്ഷപ്പെടാന്‍ കഴിയാതെ കൊലയാളി തിമിംഗലങ്ങളുടെ കൂട്ടം- വീഡിയോ
ജപ്പാനിലെ ഏറ്റവും വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹൊക്കൈഡോയുടെ തീരത്ത്, നിരവധി കൊലയാളി തിമിംഗലങ്ങള്‍ മഞ്ഞുകട്ടയില്‍ കുടുങ്ങിയതിനാല്‍ രക്ഷപ്പെടാന്‍ കഴിയാതെ വലഞ്ഞു. ഷിറെറ്റോക്കോ പെനിന്‍സുലയിലെ റൗസു എന്ന പട്ടണത്തിന് സമീപമുള്ള മത്സ്യത്തൊഴിലാളികള്‍, ഓര്‍കാസ് എന്നും വിളിക്കപ്പെടുന്ന കൊലയാളി തിമിംഗലങ്ങളെ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് കടല്‍ത്തീരത്ത് കണ്ടത്. 16 മുതല്‍ 17 വരെ തിമിംഗലങ്ങളുടെ കൂട്ടം കടന്നുകയറുന്ന മഞ്ഞുപാളികള്‍ക്കിടയില്‍ വായുവിനായി പുറത്തേക്ക് വരുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. അതേസമയം ഉച്ചയോടെ, തിമിംഗലങ്ങള്‍ കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ‘ഐസ് Read More…
കുഴിമാടത്തില്‍ കുഞ്ഞിനെ തിരയുന്ന ആനയമ്മയുടെ രംഗം കണ്ണു നനയിക്കും
ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ചെരിഞ്ഞ ആനക്കുട്ടിയെ നഷ്ടമായ ദു:ഖത്തില്‍ ‘കരയുന്ന’ ആനയുടെ ഫോട്ടോഗ്രാഫ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വികാരഭരിതരാക്കുന്നു. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാണ്. കുട്ടിയാനയെ സംസ്‌ക്കരിച്ച ശേഷം തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ ആന തിരയുന്ന രംഗമാണ് കണ്ണു നനയിക്കുന്നത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുട്ടിയാനയുടെ ജഡം സംസ്‌ക്കരിക്കുകയായിരുന്നു എന്നും അമ്മയുടെ സ്‌നേഹത്തിന്റെ ആഴത്തിന് അതിരുകള്‍ ഇല്ലാത്തതിനാല്‍ ഈ ആനയെ ഓര്‍ത്ത് നിരവധി ദിവസത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും നന്ദ തന്റെ പോസ്റ്റില്‍ Read More…
11 വയസില്‍ കാണാതായ മകന്‍ 22 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത് സന്യാസിയായി, പിതാവിന് ചെലവായത് 3ലക്ഷം
ബാലനായിരിക്കെ കാണാതായ കുട്ടി 22 വര്‍ഷത്തെ അജ്ഞാതവാസത്തിന് ശേഷം സന്യാസിയായി നാട്ടിലേക്ക് മടങ്ങിയെത്തി. സന്യാസത്തിന്റെ രണ്ടു ദശകം പൂര്‍ത്തിയാക്കി നാട്ടിലേക്ക് വന്നത് അമന്‍ എന്ന യുവാവാണ്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നിന്നും കാണാതായ പയ്യന്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പിറന്ന ഗ്രാമത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. 2002 ഫെബ്രുവരിയില്‍ 11 വയസ്സുള്ളപ്പോഴാണ് പിങ്കുവിനെ കാണാതായതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. താമസിയാതെ അദ്ദേഹം ഒരു സന്യാസിയെ കണ്ടുമുട്ടുകയും സന്യാസജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. പിങ്കുവിന്റെ തിരിച്ചുകൊണ്ടുവരാനും നാട്ടില്‍ പിടിച്ചു നിര്‍ത്താനും Read More…
ബ്രാ ധരിച്ചില്ല ! പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നും യുവതിയെ പുറത്താക്കാന്‍ ശ്രമം
ബ്രാ ധരിച്ചില്ലെന്ന് പറഞ്ഞ് യാത്രാവിമാനത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി യുവതി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിസ ആർച്ച്ബോൾഡ് എന്ന യുവതിയാണ് വിമാനയാത്രക്കിടെ താന്‍ നേരിട്ട ഈ അപമാനകരമായ അനുഭവം വെളിപ്പെടുത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരി തന്നെ ഇക്കാര്യം പറഞ്ഞ് ആക്ഷേപിച്ചെന്നും വിമാനത്തിനുള്ളില്‍നിന്നും പുറത്താക്കാന്‍ ശ്രമിച്ചെന്നും ലിസ പറഞ്ഞു. സാൾട്ട് ലേക്ക് സിറ്റിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുളള യാത്രക്കിടെയാണ് വിമാനത്തില്‍ യുവതിക്ക് ദുരനുഭവമുണ്ടായത്. ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തശേഷം സ്വദേശത്തേയ്ക്ക് മടങ്ങുന്ന വഴിയാണ് വിമാനത്തില്‍ ലിസയ്ക്ക് Read More…
ഈ പേപ്പര്‍ക്ലിപ്പിന്റെ വില 33540 രൂപ ; വില കേട്ട് കണ്ണ് തള്ളി സോഷ്യല്‍മീഡിയ
വെറുമൊരു പേപ്പര്‍ക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് സോഷ്യല്‍മീഡിയ. ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ പ്രാഡയുടെ പേപ്പര്‍ ക്ലിപ്പാണ് വിലയുടെ പേരില്‍ നെറ്റിസണ്‍സിന്റെ കണ്ണ് തള്ളിച്ചിരിയ്ക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത ഈ പേപ്പര്‍ ക്ലിപ്പിന് 370 യൂറോ (33540 രൂപ) യാണ് വില നിശ്ചയിച്ചിരിക്കുന്നത്. 6.25 സെന്റീമീറ്റര്‍ നീളവും 2.25 സെന്റീമീറ്റര്‍ വീതിയും മാത്രമാണ് ഈ പേപ്പര്‍ക്ലിപ്പിനുള്ളത്. പ്രാഡയുടെ ബ്രാന്‍ഡ് ലോഗോ ഈ പേപ്പര്‍ ക്ലിപ്പില്‍ പതിപ്പിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഇതിന്റെ വില അറിഞ്ഞ ശേഷം വരുന്നത്. നിങ്ങള്‍ക്ക് Read More…
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…
പിതാവിന്റെ കൂര്‍ക്കംവലി സഹിക്കാന്‍ കഴിഞ്ഞില്ല ; കണക്കിന് പെരുമാറി കുഞ്ഞ്
കൂര്‍ക്കംവലി പലര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ദമ്പതിമാര്‍ക്കിടയില്‍ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നം കൂടിയാണ് കൂര്‍ക്കംവലി. ഇപ്പോള്‍ പിതാവിന്റെ കൂര്‍ക്കംവലിയ്ക്ക് കണക്കിന് കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു കുടുംബത്തിലാണ് സംഭവം നടന്നത്. 2023 ഡിസംബര്‍ 22-ന് ന്യൂസ്ഫ്‌ലെയര്‍ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമ്മയ്ക്കും അച്ഛനും ഇടയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയുടെ ആദ്യം കാണുന്നത്. ഇതിനിടെ, കുട്ടിയുടെ അച്ഛന്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കം Read More…
ഏഴ് വിവാഹങ്ങള്‍, 19 പേരക്കുട്ടികള്‍; ഇനിയും വിവാഹത്തിന് തയാറെന്ന് 112-കാരി,ആരോഗ്യരഹസ്യം വെളിപ്പെടുത്തുന്നു
വാര്‍ധക്യ കാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലം തന്നെയാണ്. വളരെ സന്തോഷകരമായി ചിലവഴിയ്‌ക്കേണ്ട സമയം കൂടിയാണ് ഇത്. തന്റെ 112-ാം വയസില്‍ മലേഷ്യയില്‍ വളരെ സന്തോഷകരമായി കഴിയുന്ന വയോധികയാണ് സിതി ഹവ. മലേഷ്യയിലെ കജാങ് സെബിദാംഗ് നിവാസിയായ സിതി ഹവ എഴോളം പേരെയാണ് വിവാഹം ചെയ്തത്. സിതി ഹവയ്ക്ക് അവരുടെ ഏഴ് വിവാഹങ്ങളില്‍ നിന്നായി 58 നും 65 നും ഇടയില്‍ പ്രായമുള്ള അഞ്ച് മക്കളുണ്ട്. നിലവില്‍ തന്റെ ഇളയ മകനും മരുമകള്‍ക്കുമൊപ്പം ആണ് സിതി ഹവയുടെ Read More…









