Healthy Food

മുട്ടയേക്കാൾ 4 മടങ്ങ് പ്രോട്ടീൻ! എന്നാലും സോയാ ചങ്ക്സ് കഴിക്കുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ്

ദിവസേന ആവശ്യമായ പ്രോട്ടീൻ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. പേശികളുടെയും കോശങ്ങളുടെയും വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും ഹോർമോണുകളുടെ ഉത്പാദനത്തിനും ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ നൽകുന്ന രണ്ടു പ്രധാന ഭക്ഷണങ്ങളാണ് മുട്ടയും സോയാ ചങ്ക്‌സും. ശരീരത്തിന് ആവശ്യമായ ഒൻപത് എസ്സെൻഷ്യൽ അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിനുകളും മിനറലുകളും മുട്ടയിൽ ധാരാളമുണ്ട്. അതേസമയം, കൊഴുപ്പ് നീക്കിയ സോയാ മാവിൽ നിന്ന് നിർമ്മിക്കുന്ന സോയാ ചങ്ക്‌സ് സസ്യഭുക്കുകൾക്ക് മികച്ച ഒരു പ്രോട്ടീൻ Read More…

Healthy Food

ഭക്ഷണം കഴിഞ്ഞയുടൻ പഴങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിന് നല്ലതോ ദോഷമോ ?

ഇന്ത്യൻ വീടുകളിൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരങ്ങൾക്ക് പകരമായി അരിഞ്ഞ മാമ്പഴമോ ആപ്പിളോ പപ്പായയോ കഴിക്കുന്നത് പതിവു കാഴ്ചയാണ്. സംസ്കരിച്ച മധുരപലഹാരങ്ങൾക്ക് പകരം പോഷകസമ്പന്നമായ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല കാര്യമാണെങ്കിലും, ഇത് കഴിക്കേണ്ട സമയം ഏതാണെന്നതിനെക്കുറിച്ച് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കുന്നത് വയറ്റിൽ കിടന്ന് പഴകാനും അഴുകാനും കാരണമാകുമെന്നും, ഇത് ഗ്യാസിനും വയറുവീർക്കലിനും ദഹനക്കേടിനും വഴിവെക്കുമെന്നും ഇന്റർനെറ്റിൽ ഒരു പ്രചാരണമുണ്ട്. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രീയമായ വശമുണ്ടോ, അതോ ഇതൊരു തെറ്റിദ്ധാരണ മാത്രമാണോ? Read More…

Featured Healthy Food

ചൂടിനെ തോൽപ്പിക്കാൻ തണുത്ത തൈരു മതിയോ? അറിയാം ഇതിന് പിന്നിലെ യഥാർഥ സത്യം!

ഇന്ത്യയിലുടനീളം കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ പലരും തൈര് ചോറ്, മോര്, തൈര്, പഴങ്ങൾ, സലാഡുകൾ തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ തൈര് ചോറ് പോലുള്ള ലളിതമായ ഭക്ഷണങ്ങൾക്ക് കടുത്ത ചൂടിൽ ശരീരത്തെ തണുപ്പിച്ചു നിർത്താൻ ശരിക്കും സാധിക്കുമോ? കടുത്ത ചൂടുള്ള സമയത്ത് ലഘുവായ വേനൽക്കാല ഭക്ഷണങ്ങൾ കഴിക്കുന്നത് വെറുമൊരു ആശ്വാസം മാത്രമല്ല നൽകുന്നത്, മറിച്ച് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനത്തിനും ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുമെന്നാണ് Read More…

Oddly News

പഴത്തൊലി കളയല്ലേ; അതൊരു പോഷകക്കടലാണ്! തൊലിയോടെ മാത്രം കഴിക്കേണ്ട പഴങ്ങൾ

പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ തൊലി കളയുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ പഴങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളാണ് നിങ്ങൾ പാഴാക്കുന്നത്. ആപ്പിൾ, നാരങ്ങ, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ തൊലിയിൽ അവയുടെ ഉൾഭാഗത്തെക്കാൾ 15 ശതമാനത്തോളം കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഴങ്ങളുടെ തൊലിയിൽ ധാരാളമായി നാരുകൾ , വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വീക്കവും മറ്റ് അസുഖങ്ങളും തടയാൻ Read More…