മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും, ഉയര്‍ന്ന ജീവിതനിലവാരത്തിനും പേരുകേട്ട നോര്‍വേ, ഇപ്പോള്‍ തൊഴില്‍ വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയിലെ സൂര്യനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കും പേരുകേട്ട രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത ! മഞ്ഞുമൂടിയ മലനിരകളും, വടക്കന്‍ ദീപക്കാഴ്ചകളും, ഓസ്ലോയിലെ മനോഹരമായ കാഴ്ചകളുമുള്ള രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വേ സ്ഥിര താമസത്തിനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഇന്ത്യക്കാര്‍ ആദ്യം താത്കാലിക താമസാനുമതി നേടണം. വര്‍ക്ക് വിസ, കുടുംബ പുന:രധിവാസം, വിദ്യാഭ്യാസം, അല്ലെങ്കില്‍ നോര്‍വേ Read More…
Tag: Norway
നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യത യില്‍ കൂറ്റന്‍ വിജയം; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് ഹാളണ്ട്
ലോകഫുട്‌ബോളിലെ നിലവിലെ ഏറ്റവും മൂര്‍ച്ചയേറിയ ഫോര്‍വേഡുകളില്‍ ഒരാളായ എര്‍ലിംഗ് ഹാളണ്ടിന്റെ നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൂറ്റന്‍ ജയം. മാള്‍ഡോവയെ 11 ഗോളുകള്‍ക്കാണ് നോര്‍വേ തോല്‍പ്പിച്ചത്. ഹാളണ്ട് അഞ്ചുഗോളുകള്‍ നേടിയ മത്സരത്തില്‍ ഒരു ഗോള്‍ പക്ഷേ കുഞ്ഞന്മാരായ മാള്‍ഡോവയ്ക്ക് വേണ്ടിയും നോര്‍വേ സ്‌കോര്‍ ചെയ്തു എന്നത് മത്സരത്തില്‍ വിരോധാഭാസമായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ മെയ്ഹറിന്റെ ഗോളില്‍ മുന്നിലെത്തിയ നോര്‍വേയ്ക്ക് വേണ്ടി ആസ്ഗാര്‍ഡ് നാലു ഗോളുകളും നേടി. ഒഡേഗാര്‍ഡായിരുന്നു ടീമിനായി മറ്റൊരു ഗോള്‍ നേടിയത്. ഗോള്‍ നേടിയ Read More…
800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നില്‍ ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം !
1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…
ആക്രമിക്കാൻ പാഞ്ഞെത്തി ഹിമക്കരടി: സ്‌നോമൊബൈലിൽ കയറി രക്ഷപ്പെട്ട് യുവാവ്, ദൃശ്യങ്ങൾ വൈറൽ
നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ ഒരാൾ ഹിമക്കരടിയുടെ ആക്രമണത്തിൽ നിന്ന് സ്നോമൊബൈലിൽ കയറി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ 27 ന് നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡിലാണ് സംഭവം നടന്നത്. ഒരു മുന്നറിയിപ്പ് വെടിയുതിർത്ത് ധ്രുവക്കരടിയെ ഭയപ്പെടുത്തി ഓടിച്ചുവിടാൻ ശ്രമിക്കുന്നതിടയിൽ കരടി ഇയാൾക്കുനേരെ കുതിക്കുകയായിരുന്നു. കരടി ആക്രമിക്കാൻ എത്തിയതും പിന്നീട് അയാൾ തൻ്റെ റൈഫിൾ ഉപേക്ഷിച്ച് അടുത്തുള്ള ഒരു സ്നോമൊബൈലിലേക്ക് ഓടിക്കയറുകയും, സുരക്ഷിത സ്ഥാനത്തേക്ക് മഞ്ഞിലൂടെ രക്ഷപെടുകയും ആയിരുന്നു. ആ മനുഷ്യൻ ധ്രുവക്കരടിയിൽ നിന്ന് Read More…
ഈ ദ്വീപില്‍ വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കില്ല ; ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുകയുമില്ല
വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യന്റെ തിളങ്ങുന്ന കിരണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് ഉണ്ടെന്ന് കേട്ടാല്‍ അത്ഭുതം തോന്നുമോ? ഇവിടെ 69 ദിവസത്തേക്ക് സൂര്യന്‍ മറഞ്ഞു പോകത്തേയില്ല. നോര്‍വേയുടെ വടക്കുഭാഗത്തും ആര്‍ട്ടിക് സര്‍ക്കിളിനടുത്തും സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപായ സോമറോയ് ആണ് ഈ അത്ഭുതദ്വീപ്. ഈ ചെറിയ ദ്വീപില്‍ വേനല്‍ക്കാലം മുഴുവന്‍ രാവും പകലും വേര്‍തിരിവില്ല. സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്തതിനാല്‍ ആളുകള്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും സ്വാഭാവിക വെളിച്ചത്തില്‍ ജീവിക്കാന്‍ കഴിയും. ഈ പ്രതിഭാസം അവിടെ താമസിക്കുന്ന Read More…





