നോയിഡയില്‍ അപ്പാര്‍ട്‌മെന്റിന്റെ പതിനാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമം നടത്തിയ 21 കാരനെ അതിവിദഗ്ധമായി രക്ഷിച്ച് അയല്‍ക്കാര്‍. തിങ്കളാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് അയല്‍ക്കാര്‍ സാക്ഷ്യം വഹിച്ചത്. ആത്മഹത്യ ചെയ്യാനായി ബാല്‍ക്കണിയില്‍ നിന്ന യുവാവിനെ നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ സൊസൈറ്റി നിവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് സമീപവാസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ Read More…