രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി അറിയാത്ത ഇന്ത്യക്കാരില്ല. എന്നാല്‍ ഇന്ത്യക്കാരെയും അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം 2004ല്‍ അരങ്ങേറി. ഇന്ത്യയുടെ അഭിമാനമായ ടാഗോറിന്റെ നോബേല്‍ പുരസ്കാരം മോഷ്ടിക്കപ്പെട്ടു. ഗീതാഞ്ജലി എന്ന കവിതാസമാഹാരത്തിന് 1913ലായിരുന്നു അദ്ദേഹത്തിന് നോബേല്‍ സമ്മാനം ലഭിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലായിരുന്നു മോഷണം നടന്നത്. ഒപ്പം ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടാഗോറിന്റെ വ്യക്തഗത സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വിപുലമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല. സമ്മാനം തിരികെ ലഭിക്കാത്തതിനാല്‍ 2004ല്‍ സ്വീഡിഷ് സര്‍ക്കാർ ടാഗോറിന്റെ പുരസ്കാരത്തിന്റെ 2 Read More…