പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…

