തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്‌ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന്‍ കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്‌സോഫീസില്‍ മെച്ചമായില്ലെങ്കില്‍ കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്. പുരസ്‌ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ Read More…
Tag: Nithya Menen
നിത്യാമേനോന്‍ ജയം രവിക്ക് നായിക; ‘കാതലിക്ക നേരമല്ലൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ഇതിനകം തെന്നിന്ത്യയിലെ ഒട്ടുമിക്ക മുന്‍ നിര താരങ്ങള്‍ക്കും നായികയായ നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ എന്ന സിനിമയിലാണ് നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നത്. അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിത്യാമേനോനും ജയം രവിയും ആലിംഗനം ചെയ്ത് നില്‍ക്കുന്ന നിലയിലുള്ള പോസ്റ്ററാണ് സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യും ധനുഷും അടക്കമുള്ള തമിഴ് താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ടെങ്കിലും ജയംരവിയുടെ Read More…
തമിഴ്‌സിനിമയുടെ സെറ്റില്‍ വെച്ച് ഒരു നടന്‍ മോശമായി പെരുമാറി; വിശദീകരണവുമായി നിത്യാമേനോന്‍
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് നിത്യാമേനോന്‍. മൂന്ന് സിനിമാവേദിയിലും താരത്തിന് മോശമല്ലാത്ത ആരാധകവൃന്ദവുമുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ്‌സിനിമായുമായി ബന്ധപ്പെടുത്തി താരം നടത്തിയ ഒരു പ്രസ്താവന ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ നിന്നും തനിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ തമിഴ് സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തമിഴ് നടന്‍ തന്നെ ഉപദ്രവിച്ചെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നടിയെ Read More…