എലോണ്‍ മാസ്കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ സംരഭകയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹനുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തെ ഷാനഹന്‍ എതിര്‍ത്തില്ല. അറ്റോര്‍ണി ഫീസ്, സ്വത്ത് വീതം വയ്ക്കാല്‍ തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി പരിഹരിച്ചു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-ല്‍ ബ്രിന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഷാനഹാനുമായി ഡേറ്റിങ് തുടങ്ങിയിരുന്നു. 2018-ലായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2022-ല്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Read More…