Sports

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും, പാകിസ്താന്‍- ന്യൂസിലന്‍ഡ് പോരാട്ടം

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ തുടങ്ങും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നാളെയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജേതാക്കളെല്ലാം ഗ്രൂപ്പ് ഒന്നിലാണെന്ന കൗതുകമുണ്ട്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസ സ്‌റ്റേഡിയത്തിലെ അതിര്‍ത്തികള്‍ വലുതാണ്. Read More…

Featured Sports

മിന്നിച്ചേക്കണേ…. എല്ലാ കണ്ണുകളും സഞ്ജുവില്‍… ഹോം ഗ്രൗണ്ടിലെ മത്സരം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ഇന്ത്യ പരമ്പരയില്‍ 3-1 നു മുന്നിലാണ്. നാലാം ട്വന്റി20 യിലെ തോല്‍വി ടീമിനു ക്ഷീണമായി. മൂന്നാം തവണയാണു ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി20 മത്സരം നടക്കുന്നത്. 2022 ലും 2023 ലുമാണു മത്സരങ്ങള്‍ നടന്നത്. രണ്ടിലും ഇന്ത്യയാണു ജയിച്ചത്. 2023 നവംബര്‍ 26 നു നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്ണിനാണു Read More…

Featured Sports

തിരുവനന്തപുരത്ത് സഞ്ജു കളിക്കുമോ? പ്രതികരണവുമായി മോർക്കൽ, നാലാം മത്സരം ഇന്ന് വിശാഖപട്ടണത്ത്

വിശാഖപട്ടണം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്നു നടക്കും. വിശാഖപട്ടണത്തിലെ ഡോക്‌ടര്‍ വൈ.എസ്‌. രാജശേഖര റെഡ്‌ഡി എ.സി.എ.-വി.ഡി.സി.എ. ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര ഇന്ത്യ 3-0 ത്തിന്‌ ഉറപ്പാക്കിയതിനാല്‍ പരീക്ഷണങ്ങള്‍ക്കു തയാറായേക്കാം. 2023 നവംബറിലാണ്‌ വിശാഖപട്ടണത്തില്‍ അവസാനം ട്വന്റി20 കളിച്ചത്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യ 209 റണ്‍ പിന്തുടര്‍ന്നു നേടി. ഇന്നത്തെ മത്സരവും റണ്‍ മഴയില്‍ അവസാനിക്കുമെന്നാണു പ്രവചനം. ലെഗ്‌ സ്‌പിന്നര്‍ Read More…

Featured Sports

ആദ്യം ടെസ്‌റ്റ് പരമ്പര… പിന്നെ ഏകദിന പരമ്പര.. കിവികള്‍ക്കെതിരേ മാനം കാക്കാന്‍ ഇന്ത്യ- ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

നാഗ്‌പുര്‍: ആദ്യം ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പര… പിന്നാലെ ഏകദിന പരമ്പര… ഇന്ത്യന്‍ മണ്ണില്‍ പുതുചരിത്രം രചിച്ച ന്യൂസിലന്‍ഡിനെതിരേ ട്വന്റി-20 പരമ്പരയ്‌ക്കായി ഇന്ത്യ ഇന്നു കളത്തില്‍. അഞ്ചുമത്സര ട്വന്റി-20 പരമ്പരകൂടി കൈവിടുന്നത്‌ ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ മേലാളര്‍ക്കും ദഹിക്കില്ലെന്നുറപ്പ്‌. അതിനാല്‍ത്തന്നെ സമ്മര്‍ദം ആതിഥേയര്‍ക്കാണെന്നതില്‍ രണ്ടുപക്ഷമില്ല. ട്വന്റി-20 ലോകകപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ ടീം ഘടന ഏതുവിധത്തിലായിരിക്കണമെന്നതിന്റെ ഉരകല്ലുകൂടിയാകും ഇരുടീമുകള്‍ക്കും ഈ പരമ്പര. നാഗ്‌പൂരില്‍ ഇന്നു രാത്രി ഏഴിന്‌ ആദ്യ പന്തെറിയും. കിവികള്‍ക്കുമുന്നില്‍ ടെസ്‌റ്റ്-ഏകദിന പരമ്പരകള്‍ അടിയറവച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ Read More…

Featured Sports

28,000 റണ്‍സ് കുറിക്കാനൊരുങ്ങി കോഹ്ലി, ക്യാപ്റ്റന്മാര്‍ക്ക് പരീക്ഷണം, ഇന്ത്യ – ന്യൂസിലന്‍ഡ്‌ ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോടാംബി സ്‌റ്റേഡിയത്തിലെ പുരുഷന്‍മാരുടെ കന്നി രാജ്യാന്തര മത്സരമാണു നടക്കുക. ക്രിക്കറ്റിനു പറ്റിയ കാലാസ്‌ഥയാണ്‌ വഡോദരയില്‍. ഇവിടെ നടന്ന രണ്ട്‌ വനിതാ ഏകദിനങ്ങളിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക്‌ ഈര്‍പ്പം തുണയായിരുന്നു. രണ്ട്‌ മത്സരങ്ങളിലും 100 ലധികം റണ്ണിനു ജയിക്കാനുമായി. ടോസ്‌ മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇതുവരെ Read More…

Featured Lifestyle

പ്രിന്‍സും കിംഗും വേണ്ട ; ന്യൂസിലന്റില്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ പറ്റില്ല ! യുഎസിൽ കൂടുതൽ പ്രചാരത്തിലുള്ള പേരുകള്‍

ഒരു പേരിലെന്തിരിക്കുന്നു എന്ന് നമ്മള്‍ സാധാരണയായി ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതുമുണ്ടെന്നാണ് ന്യൂസിലന്റിലെ കാര്യം. രാജകീയ പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പേരുകള്‍ ന്യൂസിലന്റില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. കിംഗ്, പ്രിന്‍സ്, പ്രിന്‍സസ് തുടങ്ങിയ രാജകീയ പ്രമേയമുള്ള കുഞ്ഞു പേരുകള്‍ അമേരിക്കയില്‍ പ്രചാരം നേടുമ്പോള്‍, ന്യൂസിലാന്‍ഡ് അത്തരം പേരുകള്‍ക്കെതിരെ കര്‍ശനമായ നിലപാട് നിലനിര്‍ത്തുന്നു. അടുത്തിടെ നടന്ന ഔദ്യോഗിക വിവര നിയമ അന്വേഷണമനുസരിച്ച്, ഒരു കുട്ടിക്ക് കിംഗ് എന്ന് പേരിടാനുള്ള 11 അഭ്യര്‍ത്ഥനകള്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നിരസിച്ചു. പ്രിന്‍സ് (10 അഭ്യര്‍ത്ഥനകള്‍), പ്രിന്‍സസ് Read More…

Oddly News

വിരൂപജീവി, ആയുസ്സ് 130 വര്‍ഷം, ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടും; ഫിഷ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്ലോബ് ഫിഷിന്

ലോകത്തിലെ തന്നെ വിരൂപമായ ജീവികളിലൊന്നായ ബ്ലോബ് ഫിഷിന് ഫിഷ് ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ന്യൂസിലന്‍ഡ് പരിസ്ഥിതി സംഘടന. രാജ്യത്തില്‍ വ്യത്യസ്തമായ സമുദ്ര , ശുദ്ധജല, ജീവജാലങ്ങളെപറ്റി അവബോധം സൃഷ്ടിക്കുന്നതിനായി മൗണ്ടര്‍ ടു സീ കണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ഒരു വാര്‍ഷിക മത്സരം നടത്തിയത്. 5500 പേരില്‍ 1300 പേര്‍ ബ്ലോബ്ഫിഷിന് വോട്ട് ചെയ്തു. ബ്ലോബ് ഫിഷ് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ന്യൂസിലന്‍ഡിലും കാണപ്പെടുന്ന ഫിഷാണ്. ഇതിന്റെ രൂപമാണ് ഇതിനെ വ്യത്യസ്തനാക്കുന്നത്. ബള്‍ബ് പോലെ തലയും ജെല്ലിഫിഷിന്റെ Read More…

Sports

ലോകകപ്പ് ഫുട്‌ബോള്‍; ഇന്ത്യാക്കാര്‍ ന്യൂസിലന്‍ഡിലെ ഒരു ഇന്ത്യക്കാരന് വേണ്ടി ആര്‍പ്പുവിളിക്കും

ഇന്ത്യാക്കാര്‍ ലോകകപ്പ് കളിച്ചതിന്റെ ആകെ ചരിത്രം വളരെ വിരളമാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. അതും ആതിഥേയരായതിന്റെ പേരില്‍. എന്നാല്‍ ലോകകായികമേളയുടെ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഏറ്റവും വലിയ പതിപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഒരു ഇന്ത്യാക്കാരന്‍. ന്യൂസിലന്റിന്റെ ഓക്‌ലന്റില്‍ കുടിയേറിയ പഞ്ചാബി മാതാപിതാക്കളുടെ മകന്‍ സര്‍പ്രീത് സിംഗ് ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ്. ഇതിനകം യോഗ്യത നേടിയ ന്യൂസിലന്റില്‍ കളിക്കുന്ന സര്‍പ്രീത് സിംഗ് ഏകദേശം 100 വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ Read More…

Sports

ഷാര്‍പ്പ് ത്രോ, സര്‍പ്രൈസ് റണ്‍ഔട്ട്; ബാറ്ററെ ഞെട്ടിച്ച് ഇന്ത്യയുടെ പെണ്‍പട; വീഡിയോ

ന്യൂസിലന്‍‍ഡിന് എതിരായ ആദ്യ വനിതാ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ 59 റൺസിന് തോൽപിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാല്‍ മത്സരത്തിലെ ത്രസിപ്പിക്കുന്ന ഒരു റണ്‍ഔട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളറായ ദീപ്തി ശര്‍മയേയും വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയയേയും പ്രശംസിക്കുകയാണ് ആരാധകര്‍. ദീപ്തി ശര്‍മ ബൗള്‍ ചെയ്യുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സോഫീയായിരുന്നു ക്രീസില്‍. ക്രീസ് ലൈനിന് പുറത്തേ് ഇറങ്ങിയാണ് സോഫി ബോള്‍ ബ്ലോക്ക് ചെയ്തിട്ടത്. ഇതുശ്രദ്ധിച്ച ബൗളര്‍ പെട്ടെന്ന് തന്നെ പന്തെടുത്ത് കീപ്പര്‍ യാസ്തിക Read More…