ഇന്ത്യൻ ആതിഥ്യമര്യാദയുടെ മൂലക്കല്ല് “അതിഥി ദേവോ ഭവ” എന്ന വാക്യത്തിന് ഇതാ ഒരു ഉദാഹരണം. ഇന്ത്യയിലെത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരി ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനസ് കീഴടക്കിയിരിക്കുന്നത്. വീഡിയോ വൈറലായത് മുതൽ ഇന്ത്യക്കാരിൽ നിന്നും വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ശിവ് മന്ദിർ സന്ദർശിച്ചപ്പോൾ ലഭിച്ച തുറന്ന സ്വീകരണത്തിൽ സ്തബ്ധനായ ഒരു റഷ്യൻ വിനോദസഞ്ചാരിയാണ് ഇന്ത്യക്കാർക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അവർ അയാള്‍ ഏതു രാജ്യക്കാരനാണ് Read More…
Tag: netizens
പഴയ ചൈനീസ് സഹപാഠിയെ തെരഞ്ഞ് അമേരിക്കക്കാരി; 22 മണിക്കൂറിനുളളില്‍ കണ്ടെത്തി നെറ്റിസണ്‍മാര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു. യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ Read More…
ജനുവരി 16 ന് ഇന്റർനെറ്റ് നിലയ്ക്കുമെന്ന് ദി സിംസൺസിന്റെ പ്രവചനം; അത് വ്യാജമായിരുന്നോ?
ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള അവിശ്വസനീയമായ കഴിവ് കാരണം, ആനിമേറ്റഡ് പരമ്പരയായ ദി സിംപ്‌സൺസ് ഒരു ആരാധനാപാത്രമായി മാറിയിരിക്കുകയാണ്. ആനിമേറ്റഡ് സിറ്റ്കോം ദി സിംപ്‌സൺസിനെ പലപ്പോഴും ഒരു ആധുനിക പ്രവചന പരമ്പരയായി വാഴ്ത്താറുണ്ട്, നിരവധി പ്രധാന ആഗോള സംഭവങ്ങൾ ഇത് പ്രവചിച്ചിട്ടുണ്ടെന്ന് ആരാധകർ അവകാശപ്പെടുന്നു. ജനുവരി 16 വ്യാഴാഴ്ച ആഗോളതലത്തിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതം ആകുമെന്നും വൈദ്യതി മുടങ്ങുമെന്നാണ് സിംസൺ അവകാശപ്പെട്ടത്. ടിവി ഷോയിൽ നിന്നുള്ള ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എന്നാല്‍ ആ പ്രവചനം സത്യമായോ? Read More…
മുറ്റം തൂക്കും, പാത്രം കഴുകും, റൊട്ടി പരത്തും? എല്ലാറ്റിനും റാണി റെഡി: ജോലിചെയ്യുന്ന കുരങ്ങ് -വീഡിയോ
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും പട്ടിയുടെയോ പൂച്ചയുടെയോ അതുമല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയോ ഒക്കെ വീഡിയോകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരുമായി വേഗത്തിൽ അടുത്ത മറ്റൊരു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗ് നമ്പർ വൺ. കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചതാണ് നമ്മുടെ പൂർവികർ എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം നിലനിൽക്കുന്ന സമയത്ത് അത് ശരിയാണോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ Read More…
പണത്തിനപ്പുറം… ഒരു കോടി രൂപ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ചു, മറ്റൊരു ഓഫറുമില്ല
മറ്റൊരു ജോലി ഓഫറുമില്ലാതെ വന്‍ തുക ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച ബംഗലുരു ടെക്കിയുടെ പോസ്റ്റ് വൈറലാകുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിലെ വെല്ലുവിളികളെ കുറിച്ച് ഓണ്‍ലൈനില്‍ ഇത് വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി. ബംഗളൂരു ടെക്കി വരുണ്‍ ഹസിജയാണ് അടുത്തിടെ എക്സില്‍ സാധാരണക്കാരെ ഞെട്ടിക്കുന്ന പോസ്റ്റ് ഇട്ടത്. ബെംഗളൂരുവിലെ പ്രൊഡക്ട് മാനേജ്മെന്റ് റോളില്‍ നിന്ന് രാജിവച്ചുകൊണ്ട് താന്‍ ഒരു സുപ്രധാന തീരുമാനമെടുത്തതായി ഹസിജ വെളിപ്പെടുത്തി. പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ സമ്പാദിച്ച ഒരു പതിറ്റാണ്ടായി ചെയ്തുവന്ന തന്റെ Read More…
ലിംഗറി വസ്ത്രങ്ങളില്‍ ജപമാലയുമിട്ട് പ്രത്യക്ഷപ്പെട്ടു ; കിം കര്‍ദാഷിയാന്‍ വിവാദത്തില്‍
അല്‍പ്പവസ്ത്രധാരണത്തിനും ഗ്‌ളാമറിനും പേരുകേട്ട കിംകര്‍ദാഷിയാന്‍ ഇത്തവണ ലിംഗറി വസ്ത്രങ്ങളുടെ പരസ്യവുമായി തലയിട്ടത് വിവാദത്തില്‍. ജോടിയാക്കിയ തിളങ്ങുന്ന വസ്ത്രത്തിനൊപ്പം ജപമാലയിട്ടതാണ് വിവാദമായിരിക്കുന്നത്. തന്റെ തന്നെ അടിവസ്ത്ര ലേബലായ സ്‌കിംസിന്റെ ഒരു പുതിയ പരസ്യത്തില്‍ അടിവസ്ത്രങ്ങള്‍ക്കൊപ്പമാണ് ജപമാലയും ജോടിയാക്കിയിരിക്കുന്നത്. വെളുത്ത അടിവസ്ത്രങ്ങളോടുകൂടിയ ഫോട്ടോയില്‍ ഒരു കത്തോലിക്കാ ജപമാല ധരിച്ചിട്ടുണ്ട്. സ്‌കിംസില്‍ നിന്നുള്ള വെള്ള ബ്രായും അടിവസ്ത്രവും കഴുത്തില്‍ ജപമാലയുമായി നില്‍ക്കുന്ന കിമ്മിന്റെ പുതിയ പരസ്യത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്. ”ജപമാലയും അടിവസ്ത്രവും? അത് വന്യമാണ്.” ഒരാള്‍ എഴുതി. ജപമാല കത്തോലിക്കാ ഭക്തിയുടെ Read More…
ഓൺലൈനിൽ ഓർഡർ ചെയ്ത പിസ്സയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി- വൈറലായ വീഡിയോ
ഓൺലൈനിൽ ഓർഡർ ചെയ്ത പിസയിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ഇന്റനെറ്റില്‍ വൈറലാാകുന്നു. മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വൈറൽ ക്ലിപ്പിൽ ഒരാൾ പിസ്സ പാക്കറ്റ് തുറക്കുന്നതും പുഴുക്കളെ കാണുന്നതുമാണ്. വിൽപ്പനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്. വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ടാണ് ലഘുഭക്ഷണത്തിൽ പുഴുക്കൾ നിറഞ്ഞിരുന്നത്. ഇതറിയാതെ പിസയുടെ ഒരു ഭാഗം അവര്‍ കടിക്കുകയും ചെയ്തിരുന്നു. നെറ്റിസൺമാരുടെ പ്രതികരണം ഇങ്ങനെയാണ് നെറ്റിസൻമാർ പലരും വിൽപ്പനക്കാരനെതിരെ നടപടി ആവശ്യപ്പെടുന്നു. “ഇത് വെറുപ്പുളവാക്കുന്നതിലും അപ്പുറമാണ്. ഓൺലൈൻ ഡെലിവറികളിലെ ഭക്ഷ്യ സുരക്ഷയുടെ Read More…
എന്റമ്മോ കണ്ടിട്ട് പേടിയാകുന്നു! പശുകിടാവിനെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്- വീഡിയോ വൈറൽ
രാജ്യത്ത് കഴിഞ്ഞ ഏതാനും നാളുകളായി പെരുമ്പാമ്പുകളുടെ ശല്യം അതിരൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ വനാതിർത്തിയോട് ചേർന്നുള്ള പല പ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനവാസമേഖലകളിൽ കടന്നുകയറി വളർത്തുമൃഗങ്ങളെയും മനുഷ്യനെയുംവരെ ഇവ വേട്ടയാടി തുടങ്ങിയിരിക്കുന്നു. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡീയോ കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പശുകിടാവിനെ അതിവിദഗ്ധമായി വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോയായിരുന്നു ഇത്. പെരുമ്പാമ്പ് പശുക്കിടാവിനെ മുഴുവനായി വിഴുങ്ങാൻ ശ്രമിച്ച നാടകീയ നിമിഷം ദൃക്‌സാക്ഷികളാണ് പകർത്തി സോഷ്യൽ മീഡിയയിൽ Read More…
‘യെവന്‍ പുലിയാണ് കേട്ടോ’ ! മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് വൈറല്‍ ആയ കൊച്ചു മിടുക്കന്‍
മൃഗങ്ങള്‍ കുട്ടികള്‍ക്ക് പലപ്പോഴും ഒരു കൗതുകമാണ്. ചിലര്‍ അവയുടെ ശബ്ദങ്ങള്‍ അനുകരിക്കാനും ശ്രമിക്കാറുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി സ്‌കൂളിലെ ഒരു ചടങ്ങില്‍ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്, കുട്ടി നായ്ക്കുട്ടിയുടെയും മയിലിന്റെയും കാക്കയുടെയും ആടിന്റെയും ശബ്ദങ്ങള്‍ അനുകരിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ അവന്റെ പ്രകടനം ആസ്വദിച്ച് ആ കൊച്ചു കലാകാരന് വേണ്ടി കയ്യടിക്കുന്നതും കാണാം. വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതിയത് ഇങ്ങനെ ‘ഛോട്ടാ കലാകര്‍’. കുട്ടി തന്റെ കഴിവ് Read More…