Movie News

അജിത്തിന്റെ ‘വിടാമുയിര്‍ച്ചി’ റിലീസിന് മുമ്പ് വന്‍ഹിറ്റ് ; നെറ്റ്ഫ്‌ളിക്‌സ് ഒടിടി സ്വന്തമാക്കിയത് 100 കോടിക്ക്

സംവിധായകന്‍ മഗിഷ് തിരുമേനി അജിത്തുമായി കൈകോര്‍ക്കുന്ന ‘വിടാമുയര്‍ച്ചി’ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് സിനിമ തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ലാഭകരമായ ബിസിനസ് നടത്തുന്നു എന്നതാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് 100 കോടിക്ക് സ്വന്തമാക്കി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. 100 കോടിയിലധികം രൂപയ്ക്കാണ് ‘വിടാമുയാര്‍ച്ചി’യുടെ ഡിജിറ്റല്‍ അവകാശം സീല്‍ ചെയ്തിരിക്കുന്നതെന്നും അജിത്തിന്റെ Read More…

Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ ‘മണി ഹീസ്റ്റ്’ തിരിച്ചുവന്നു ; ബെര്‍ലിന്റെ ഭൂതകാലം പര്യവേഷണം ചെയ്യുന്നു

ലോകത്തുടനീളം വന്‍ ആരാധകരെ സൃഷ്ടിച്ച സീരീസ് ‘മണി ഹീസ്റ്റ്്’ നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. രണ്ടുവര്‍ഷത്തെ ഇടവേളയക്ക് ശേഷം എത്തുന്ന സ്പാനിഷ് സീരീസ് ഒരു പ്രീക്വല്‍ഷോയായിട്ടാണ് തിരിച്ചെത്തുന്നത്. ‘ബെര്‍ലിന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് പരമ്പരയിലും പ്രീക്വലിലും പെഡ്രോ അലോണ്‍സോ അവതരിപ്പിച്ച ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ ഭൂതകാലത്തെ പര്യവേക്ഷണം ചെയ്യുന്നതാണ്. ഡിസംബര്‍ 29-ന് സീരീസ് ഒടിടിയില്‍ പ്രീമിയര്‍ ചെയ്തു തുടങ്ങി. പ്രീക്വലിനെ ഒരു പീരിയഡ് ടിവി സീരീസാക്കി എടുത്തിരിക്കുകയാണ്. പാരീസില്‍ നടക്കുന്ന രീതിയിലാണ് ബര്‍ലിന്‍ വരുന്നത്. ബെര്‍ലിന്റെ ഏറ്റവും പ്രശസ്തമായ Read More…

Sports

‘സൊസൈറ്റി ഓഫ് ദി സ്‌നോ’ അടുത്തവര്‍ഷം കാണേണ്ട സിനിമ; ഭയാനകമായ ഒരു വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കഥ

മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള സ്‌പെയിന്റെ ഓസ്‌ക്കര്‍ എന്‍ട്രിയായ ‘സൊസൈറ്റി ഓഫ് ദി സ്‌നോ’ വാര്‍ത്ത സൃഷ്ടിക്കുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ അടുത്ത വര്‍ഷം കാണേണ്ട സിനിമകളുടെ പട്ടികയില്‍ മാര്‍ക്ക് ചെയ്തു വെയ്‌ക്കേണ്ട സിനിമയാണ്. സ്പാനിഷ് സംവിധായകന്‍ ജെ.എ. ബയോണ ഒരുക്കി നെറ്റ്ഫ്‌ലിക്‌സ് നിര്‍മ്മിച്ച സിനിമ, ആന്‍ഡീസിലെ ഭയാനകമായ ഒരു വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. കടുത്ത മഞ്ഞിന് മുകളില്‍ വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളില്‍ അവര്‍ രണ്ട് മാസം അതിജീവിച്ചു. ഓസ്‌ക്കറില്‍ മത്സരിക്കാന്‍ സ്‌പെയിന്‍ സെലക്ട് ചെയ്തിരിക്കുന്ന സിനിമയാണിത്. ലോകത്തിലെ Read More…

Hollywood

ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം; ആരുമറിയാതെ റിലീസ് ചെയ്ത ലോക്ക്ഡ് ഇന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് വണ്‍

1995 ലെ ജെയിംസ്‌ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐയും 2008 ല്‍ പുറത്തുവന്ന ലിയാം നീല്‍സന്റെ ടേക്കണിലുമെല്ലാം നായികയായി രംഗത്ത് വന്ന ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം. നെറ്റ് ഫ്‌ളിക്‌സില്‍ അധികം പരസ്യമൊന്നുമില്ലാതെ നവംബര്‍ 1 ന് റിലീസ് ചെയ്ത ‘ലോക്ക്ഡ് ഇന്‍’ നെറ്റ്ഫ്‌ളിക്‌സിലെ ചാര്‍ട്ടില്‍ നമ്പര്‍ വണ്ണായി. സിനിമ വന്ന് വെറും അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ടോപ്‌ടെന്നില്‍ ഒന്നാമത് എത്തിയത്. ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ 28.8 ദശലക്ഷം കാഴ്ചക്കാര്‍ കണ്ട സിനിമ ഇപ്പോള്‍ Read More…

Sports

ഡേവിഡ് ബെക്കാമിന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്; താരത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര ഒക്‌ടോബര്‍ 4 മുതല്‍

ലോകഫുട്‌ബോളിലെ ബെക്കാം മാഡ്‌നെസ്സ് എന്താണെന്ന് അറിയണമെങ്കില്‍ 1990 കളുടെ അവസാനവും 2000 ന്റെ ആദ്യവുമായി ഫുട്‌ബോള്‍ സജീവമായി വീക്ഷിച്ചിരുന്നവരോട് ചോദിച്ചാല്‍ മതി. ഡേവിഡ് ബെക്കാം എന്ന ഫുട്‌ബോള്‍ താരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരികതയെക്കുറിച്ചും അറിയാം. ഫ്രീകിക്കുകളും ക്രോസുകളും കൊണ്ട് കളത്തില്‍ മഴവില്ല് വിരിയിച്ചിരുന്ന താരം സൗന്ദര്യവും സ്‌റ്റൈലും കൊണ്ട് കളത്തിന്പുറത്ത് ഫാഷന്‍ ഐക്കണുമായിരുന്നു. ഇക്കാര്യമെല്ലാം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററി കൊണ്ടുവരികയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണുമായുള്ള തന്റെ കുപ്രസിദ്ധ Read More…