Featured Good News

സാരി അഴിച്ച് പൂങ്കൊടി താഴേക്ക് എറിഞ്ഞു; ഒരു സാരിത്തുമ്പില്‍ രക്ഷപ്പെട്ടത് 21 ജീവനുകള്‍; നേപ്പാളില്‍ തീർഥാടകർക്ക് അദ്ഭുത രക്ഷ! വീഡിയോ

നേപ്പാളിലെ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട തമിഴ്‌നാട് തീർഥാടകർ മരണമുഖത്തുനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൈലാസ് മാനസസരോവർ തീർഥാടനത്തിന് പോയ 21 അംഗ സംഘമാണ് വൻതോതിൽ ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയപ്പോൾ ഒരു കുന്നിൻ മുകളിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടത്. ചെന്നൈയിൽ തിരിച്ചെത്തിയ സംഘാംഗങ്ങൾ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളും അവിശ്വസനീയ രക്ഷാപ്രവർത്തന നിമിഷങ്ങളും പങ്കുവെച്ചു. കുമ്പകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി സഞ്ചരിച്ചിരുന്ന 57 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. ഓഗസ്റ്റ് 26-ന് സയാബ്രുബേസിയിൽ Read More…

Featured Good News

പ്രളയതാണ്ഡവം; ഓടിരക്ഷപ്പെടാതെ 1,643 കുട്ടികളുടെ ജീവന്‍ കാത്തു; ധീരനായകനായി സ്കൂൾ പ്രിൻസിപ്പൽ

നേപ്പാളിലെ ത്രിശൂലി താഴ്‌വരയിൽ ഉണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഭയന്നുവിറച്ച ആയിരത്തിലധികം സ്കൂൾ വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ പ്രിൻസിപ്പൽ കാണിച്ച ധീരത വാര്‍ത്തയാകുന്നു. 1,643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകന്റെ മാതൃകാപരമായ ഈ തീരുമാനത്തെ ഏറെ ആദരവോടെയും സന്തുഷ്ടിയോടെയുമാണ് രക്ഷിതാക്കളും നാട്ടുകാരും സ്വാഗതം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 9:20-ഓടെയാണ് നുവാകോട്ടിലെ ത്രിഭുവൻ ത്രിശൂലി സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായ രാജേന്ദ്ര ദവാഡിക്ക് (47) ആപത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു ഫോൺ സന്ദേശം എത്തുന്നത്. ‘ആ പ്രദേശം മുഴുവൻ പ്രളയം കവർന്നു, വേഗം Read More…