മുംബൈ: ലോകകപ്പ് ഫുട് ബോളില്‍ ഇറ്റലി എന്ന് കേട്ടാല്‍ എതിരാളികളുടെ മുട്ട് ഒന്ന് ഇടിക്കും!. കാരണം നാലു തവണ കിരീടം ഉയര്‍ത്തുകയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പുമായ ഇറ്റലി ലോക ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്‌ട ടീമാണ്.എന്നാല്‍ ക്രിക്കറ്റില്‍ ഇറ്റിലിയെന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള കുഞ്ഞന്‍ ടീമായിട്ടാണ് കാണുന്നത്. എന്നാല്‍ ആ ധാരണ വേണ്ട എന്ന് അസൂറിയന്‍ പട ഇന്നലെ നേപ്പാളുമായി നടന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ തെളിയിച്ചു.കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു കീഴടങ്ങിയ നേപ്പാളിനെതിരേ 10 Read More…
Tag: nepal
പടിക്കല്‍ ഉടച്ച് നേപ്പാള്‍! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി
വാങ്കഡെ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മിന്നും വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി നേപ്പാള്‍. നാല് റണ്‍സിനു ഇംഗ്ലണ്ട് നേപ്പാളില്‍ നിന്നു പരാജയമേല്‍ക്കാതെ രക്ഷപ്പെട്ടു. ലോകക്രിക്കറ്റില്‍ ‘ശിശുക്കളായ’ നേപ്പാള്‍ അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതിയാണ് കീഴടങ്ങിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 184 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ മറികടന്ന് വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കരണ്‍ എന്ന അനുഭവ സമ്പത്തുള്ള ഓള്‍റൗണ്ടറിന്റെ അവസന ഓവറില്‍ നേപ്പാള്‍ ബാറ്റര്‍മാര്‍ക്ക് കാഴ്‌ചക്കാരായി നില്‍ക്കാനേ Read More…
നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം
ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു. എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ Read More…
ഉത്തരേന്ത്യ മുഴുവൻ കൈപ്പിടിയിലാക്കിയിട്ടും നേപ്പാൾ കീഴടക്കാൻ മുഗളന്മാർക്ക് ഒരിക്കലും കഴിയാതിരുന്നത് എന്തുകൊണ്ട്?
ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തെത്തുടര്‍ന്നു പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് സുശീല കര്‍ക്കി സ്‌ഥാനമേറ്റു. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ 14 സര്‍ക്കാരുകളാണ് രാജ്യം ഭരിച്ചത്. ഈ അവസരത്തില്‍ നേപ്പാളിനെ സംബന്ധിക്കുന്ന ചരിത്രപരമായ ഒരു ചോദ്യവും ഉയരുന്നു. ഉത്തരേന്ത്യ മുഴുവൻ മുഗൾ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നപ്പോൾ, എന്തുകൊണ്ടാണ് അവർക്ക് ചെറിയ രാജ്യമായ നേപ്പാളിനെ കീഴടക്കാൻ കഴിയാതിരുന്നത്? Read More…
ജെന്‍സീ കലാപത്തില്‍ ‘കത്തി’ മിസ് നേപ്പാൾ ‘നെപ്പോ കിഡ്’ ശ്രിങ്കലയും; ഒരുലക്ഷം പേര്‍ അണ്‍ഫോളോ ചെയ്തു
ജെന്‍സീ വന്‍ കലാപം കാഠ്മണ്ഡു കത്തിക്കുമ്പോള്‍ കോപത്തിനിരയായ നേപ്പാളി സുന്ദരിയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവും വാസ്തുശില്പിയുമായ ശ്രിങ്കല ഖതിവാഡ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളോ കൊണ്ടല്ല, മറിച്ച് ആയിരക്കണക്കിന് നേപ്പാളി യുവജനങ്ങളുടെ കോപം സമ്പാദിച്ചതിന്റെ പേരിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ സുന്ദരിയെ അണ്‍ഫോളോ ചെയ്തത്. കലാപത്തിനിടെ ഉയര്‍ന്നുവന്ന ‘നെപ്പോ കിഡ്‌സ്’ ഇമേജില്‍ ഉള്‍പ്പെടുത്തി നേപ്പാളിലെ ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെടുന്ന സുന്ദരിയായിട്ടാണ് ശ്രീങ്കല മാറിയിരിക്കുന്നത്. സോഷ്യല്‍മീഡിയ Read More…
ഒരാള്‍ക്ക് രണ്ടു ഭാര്യമാരായാലും കുഴപ്പമില്ല ; ബഹുപങ്കാളികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരാന്‍ നേപ്പാള്‍
ഭാര്യയുടെ കാര്യത്തിലായാലൂം ഭര്‍ത്താവിന്റെ കാര്യത്തിലായാലും ഒരേസമയം പങ്കാളികളെ നിലനിര്‍ത്തുന്നതും സ്വീകരിക്കുന്നതും സാമൂഹ്യമായ ഹീനതയും വ്യവസ്ഥിതിക്ക് എതിരായതുമായ കാര്യമായിട്ടാണ് ആധുനിക സമൂഹം വിലയിരുത്തുന്നത്. ഇന്നത്തെ കാലത്ത് ബഹുഭാര്യത്വമോ ബഹുഭര്‍ത്തൃത്വമോ അനുവദിക്കുന്ന രാജ്യങ്ങള്‍ ഉണ്ടോയെന്നും ഇന്ത്യയില്‍ അത് അനുവദിക്കേണ്ടതുണ്ടോ എന്നതും വലിയൊരു ചര്‍ച്ചയായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് കാരണം നേപ്പാള്‍ അടുത്തിടെ തങ്ങളുടെ രാജ്യത്ത് ഈ നിയമം കൊണ്ടുവരാന്‍ നടത്തുന്ന നീക്കമാണ്. നേപ്പാളിലെ ക്രിമിനല്‍ കോഡിലെ സെക്ഷന്‍ 175 ല്‍ നിര്‍ദേശിച്ച ചില ഭേദഗതികളാണ് നിയമപരവും ധാര്‍മ്മികവും ഭരണഘടനാപരവുമായ ആശങ്കകള്‍ക്ക് കാരണമായി Read More…
നേപ്പാളിലെ ഏറ്റവും ധനികനായ മനുഷ്യന്‍, രാജ്യത്തെ ഏക കോടീശ്വരൻ, ലോകമെമ്പാടും 140-ലധികം ഹോട്ടലുകൾ…
ഇന്ത്യയിൽ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ വ്യക്തി, 107.1 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹത്തിന് തൊട്ടുപിന്നിൽ, 78 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ്. എന്നാൽ നേപ്പാളിൽ ഒരു കോടീശ്വരൻ മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് ബിനോദ് ചൗധരി എന്നാണ്, ഫോർബ്സ് പ്രകാരം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 16,700 കോടി രൂപ) ആസ്തിയുണ്ട് അദ്ദേഹത്തിന്. വായ് വായ് നൂഡിൽസ് ആരംഭിച്ചതിലൂടെയാണ് ബിനോദ് ചൗധരി ഏറ്റവും പ്രശസ്തനായത്, ഇത് വളരെ Read More…
ലോകക്രിക്കറ്റില്‍ ആദ്യം ; മൂന്നാമത്തെ സൂപ്പര്‍ഓവര്‍…! നേപ്പാളിനെ വീഴ്ത്തി നെതര്‍ലന്‍ഡ്, ചരിത്രം
ഒരു കളിയുടെ ഫലം നിര്‍ണ്ണയിക്കാന്‍ മൂന്ന് സൂപ്പര്‍ഓവറുകള്‍ വേണ്ടി വരിക. ഒടുവില്‍ അവസാന ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ഒരു ടീം പുറത്താകുക. നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത് സ്‌കോട്‌ലന്റില്‍ നടന്ന അസോസിയേറ്റ് ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു. നെതര്‍ലണ്ടും നേപ്പാളും തമ്മിലുള്ള ടി20 മത്സരത്തിലായിരുന്നു സാധാരണ സമയത്തും രണ്ടു സൂപ്പര്‍ ഓവറിലും സമനില കളിച്ചത്. ആദ്യ 20 ഓവറില്‍ ഇരു ടീമുകളും 158 റണ്‍സിന്റെ സമനില പാലിച്ചപ്പോള്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് Read More…
നേപ്പാളില്‍ പല്ലുവേദനയ്ക്ക് ഒരു ദേവി…! ദന്തപ്രശ്‌നങ്ങള്‍ക്ക് മരത്തടിയില്‍ നാണയങ്ങള്‍ കാണിക്ക
ഓരോരോ രാജ്യങ്ങളിലും തനത് ആത്മീയതയും വിശ്വാസങ്ങളുുണ്ട്. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പല്ലുവേദനയുടെ രക്ഷാധികാരിയായ ദേവിയുണ്ട്. ഇവിടെ വൈശാ ദേവിയുടെ ഒരു പ്രത്യേക ആരാധനാലയമുണ്ട്. അവിടെ ദന്തസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഒരു പഴയ മരത്തടിയില്‍ നാണയങ്ങള്‍ വഴിപാടായി ഇടുന്നു. കാഠ്മണ്ഡുവിലെ ഇടുങ്ങിയ തെരുവില്‍, തമേലിനും കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പല്ലുവേദന വൃക്ഷം നേപ്പാളിന്റെ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വൈശാ ദേവ് ക്ഷേത്രത്തിലേത് ബംഗേമുദ Read More…









