ഏതാനും ദിവസമായി ഇന്ത്യയില്‍ വന്‍ വിവാദമുണ്ടാക്കി മുന്നേറുകയാണ് ജവഹര്‍ലാല്‍ നെഹ്രു തന്റെ കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തരായ വ്യക്തികള്‍ക്ക് എഴുതിയ കത്തുകള്‍. ജവഹര്‍ലാല്‍ നെഹ്റു എഡ്വിന മൗണ്ട്ബാറ്റണ്‍, ജയപ്രകാശ് നാരായണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍ക്ക് എഴുതിയ വ്യക്തിപരമായ കത്തുകള്‍ തിരികെ നല്‍കാന്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയവും ലൈബ്രറിയും (പിഎംഎംഎല്‍) ഔപചാരികമയി ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. നെഹ്രുവിന്റെ കത്തുകളുടെ 51 കാര്‍ട്ടണുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണെന്ന് ബിജെപി ആരോപിക്കുന്നു. 2008ല്‍ യുപിഎ ഭരണകാലത്താണ് പിഎംഎംഎല്‍ കോണ്‍ഗ്രസ്‌നേതാവ് സോണിയാഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുകള്‍ Read More…
Tag: Nehru
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘ആദിവാസി ഭാര്യ’യെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആദിവാസി ഭാര്യ’ എന്നറിയപ്പെട്ട ബുധ്‌നി മാഞ്ജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെഹ്രു മാലയിട്ടതിന് ഝാര്‍ഖണ്ഡിലെ സന്താള്‍ ഗോത്ര വിഭാഗം ഊരുവിലക്ക് കല്‍പ്പിച്ച സ്ത്രീ എണ്‍പതാം വയസ്സില്‍ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ഇവര്‍ക്ക് സ്മാരകം വേണമെന്ന ആവശ്യം ഉയരുകയാണ്. 1959-ല്‍ 16 വയസ്സുള്ളപ്പോള്‍ നെഹ്രുവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ബുധ്‌നിയെ നെഹ്രു വിവാഹം കഴിച്ചതായും അദ്ദേഹത്തിന്റെ ഭാര്യയായും കണക്കാക്കപ്പെടാന്‍ കാരണമായത്. ബുധ്‌നിയുടെ നാട്ടില്‍ ദാമോദര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച പഞ്ചേത് ഡാമിന്റെ ഉദ്ഘാടനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. Read More…