Lifestyle

‘അച്ഛാ…. എനിക്ക് ഡോക്ടറാവേണ്ട ‘; നീറ്റിന് 99.99 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടി ജീവനൊടുക്കി

തനിക്ക് ഡോക്ടറാവാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നുമറിയിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കു വാങ്ങിയ 19കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുറിലാണ് സംഭവം. വച്ചാണ് അനുരാഗ് അനില്‍ ബോര്‍കര്‍ ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്‍റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ചത്. ഗൊരഖ്പുറിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ Read More…

Good News

റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്

ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി. ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് Read More…

Crime

‘മുന്നാഭായി’ വരും പരീക്ഷ എഴുതാൻ; രവി അത്രി നീറ്റ് തട്ടിപ്പുകാരുടെ ആൾമാറാട്ടക്കാന്‍ ?

സഞ്ജയ് ദത്തിന്റെ ‘മുന്നാഭായി എം.ബി.ബി.എസ്’ എന്ന ബോളിവുഡ് സിനിമ ഓര്‍മ്മയില്ലേ? മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന കഥയാണ് സിനിമ പറയുന്നത്. പരീക്ഷ എഴുതേണ്ടയാളിനുപകരം ആൾമാറാട്ടം നടത്തി വേറെയാളെകൊണ്ട് പരീക്ഷ എഴുതിക്കുന്നതാണത്രെ തട്ടിപ്പുകാരുടെ തന്ത്രം. ഇപ്പോള്‍ വിവാദമായിരിക്കുന്ന നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന ‘സോൾവർ ഗ്യാങ്ങ്’ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ഇതുപോലുള്ള ‘മുന്നാഭായി’മാരെ വാഗ്ദാനം ചെയ്തതായാണ് വിവരം. ഉത്തര്‍പ്രദേശ്‌ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ രവി അത്രിയെ അറസ്റ്റ് ചെയ്തിരുന്നു. Read More…