Celebrity

അന്നത്തെ ഈ കുട്ടിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, 10 കോടി

സൗത്ത് സിനിമകള്‍, സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയില്‍ വളരെയധികം അംഗീകാരം നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ‘ബാഹുബലി’യുടെ റിലീസിനും മെഗാ വിജയത്തിനും ശേഷം. അടുത്തിടെ വിജയ്, തൃഷ കൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ‘ലിയോ’യും രജനികാന്തും തമന്ന ഭാട്ടിയ എന്നിവരും അഭിനയിച്ച ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനും കാരണമായി. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി ആരാണെന്ന് അറിയാമോ?. CNBC TV18ലെ റിപ്പോര്‍ട്ട് അനുസരിച്ച്, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന Read More…

Movie News

അവധിക്കാലം അടിച്ചുപൊളിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും ; ഏറ്റവും പുതിയ അപ്‌ഡേറ്റ് ഹോങ്കോംഗില്‍ നിന്നും

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പവര്‍കപ്പിളായ നയന്‍താരയും വിഘ്‌നേഷ് ശിവനും സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തങ്ങളുടെ യാത്രയുടെ ചിത്രങ്ങളും കുട്ടികളുമായുള്ള സമയവും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആരാധകരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഹോങ്കോംഗില്‍ നിന്നുള്ളതാണ്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം പ്രണയാതുരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യം നടി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ബേബി ബ്‌ളൂ ടോപ്പിലും കറുത്ത ഷോര്‍ട്‌സിലും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് നയന്‍താര. കറുത്ത ടി ഷര്‍ട്ടിലും ഗ്രേ പാന്റിലുമാണ് വിഘ്‌നേഷ് ശിവന്‍ Read More…

Movie News

മമ്മൂട്ടിയും നയന്‍താരയും ഗൗതംമേനോന്റെ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു?

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും അവസാനമായി ഒന്നിച്ചത് മലയാളം ചിത്രമായ ‘പുതിയ നിയമം’ ആയിരുന്നു. ഇപ്പോള്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ഫിലിമില്‍ മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രം മലയാളത്തിലാണെങ്കില്‍ സംവിധായകന്റെ മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രൊജക്ടായിരിക്കും ഇത്. മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച മലയാളംസിനിമ കമലിന്റെ Read More…

Movie News

സോറി ഇത് നയന്‍താരയല്ല ; സജിനികൃഷ്ണ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ നിരവധി ഹിറ്റുകള്‍ പേരിലുള്ള മലയാളി നടി തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും വാങ്ങുന്ന നടി ഇന്റര്‍നെറ്റിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ആരാധകരുമായി സംവദിക്കുന്നു. എന്നാല്‍ നടിയുടെ ഞെട്ടിക്കുന്ന രൂപസാദൃശ്യവുമായി സജിനികൃഷ്ണ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഓടിപ്പോലാമ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ചുണ്ടില്‍ സമന്വയിപ്പിച്ച വീഡിയോ അവര്‍ പുറത്തുവിട്ടു. വീഡിയോയില്‍, അവള്‍ പരമ്പരാഗത വസ്ത്രം ധരിച്ച് സ്‌മോക്കി മേക്കപ്പ് Read More…

Celebrity

തമിഴില്‍ ആദ്യമായി 100 കോടി കൊണ്ടുവന്ന നടിയാരാണ്? അത് നയന്‍താരയും തൃഷയും കീര്‍ത്തിയുമല്ല

നയന്‍താര, തൃഷാ കൃഷ്ണന്‍, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ ഈ നടിമാര്‍ തമിഴ്‌സിനിമയിലെ ബോക്‌സോഫീസില്‍ പല തവണ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ള നായികമാരാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വീണ്ടും വീണ്ടും രസിപ്പിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ പക്ഷേ ആദ്യമായി തിമിഴ് സിനിമാവ്യവസായത്തിന് 100 കോടി ഹിറ്റ് നല്‍കിയ നടി ആരാണെന്ന് അറിയാമോ? 100 കോടിയുള്ള നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുകയും തന്റെ ആദ്യ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് സിനിമകളില്‍ ഒപ്പിടുകയും Read More…

Movie News

നയന്‍താര വീണ്ടും നിവിന്‍പോളിയുടെ നായികയാകാനെത്തുന്നു ; ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ നിര്‍മ്മാണത്തിലും ഒന്നിക്കുന്നു

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം വീണ്ടും നിവിന്‍പോളിയുടെ നായികയാകാന്‍ നയന്‍താര വരുന്നതായി റിപ്പോര്‍ട്ട്. നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ അഭിനേതാക്കളില്‍ നയന്‍താരയും ചേര്‍ന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഈ പ്രോജക്റ്റിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ഞായറാഴ്ച ചിത്രത്തിന്റെ ടീം പ്രഖ്യാപനം നടത്തി. സിനിമയിലെ അഭിനയത്തിനുപുറമേ നിര്‍മ്മാണത്തിലും ഇരുവരും കൈകോര്‍ക്കുന്നതായിട്ടാണ് വിവരം. പ്രതിഭാധനരായ സന്ദീപ് കുമാര്‍ ജോര്‍ജ്ജ് ഫിലിപ്പ് ജോഡികള്‍ സംവിധാനം ചെയ്ത ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ചിത്രത്തിന്റെ നിര്‍മ്മാണം പോളി ജൂനിയര്‍ പിക്‌ചേഴ്‌സും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. Read More…

Celebrity

മാതൃത്വം തന്നെ പൂര്‍ണ്ണമായും മാറ്റിമറിച്ചെന്ന് സൂപ്പര്‍നായിക നയന്‍താര

മാതൃത്വം തന്നെ മാറ്റിമറിച്ചെന്ന് സൂപ്പര്‍നായിക നയന്‍താര. വിവാഹിതരാകണമെന്നും ഉടന്‍തന്നെ കുഞ്ഞുങ്ങള്‍ ജനിക്കണമെന്നും ആഗ്രഹിച്ചെങ്കിലുംഎല്ലാറ്റിനും ദൈവം അതിന്റേതായ സമയം തീരുമാനിക്കുമെന്നും ദൈവം തയ്യാറാക്കുന്ന മികച്ച പദ്ധതികള്‍ക്കായി നാം തയ്യാറാകുകയും കാത്തിരിക്കുകയാണ് വേണ്ടതെന്നും നയന്‍സ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നയന്‍താര ഇക്കാര്യം പറഞ്ഞത്. താനും തന്റെ പങ്കാളിയായ വിഘ്നേഷ് ശിവനും തങ്ങളുടെ കരിയറിനും കുടുംബ ജീവിതത്തിനും ഇടയില്‍ എങ്ങനെ ഇടപെടുന്നുവെന്നും നയന്‍താര സംസാരിച്ചു. പല സ്ത്രീകളെയും പോലെ താനും ഒരു മള്‍ട്ടിടാസ്‌ക്കറാണെന്ന് അഭിമുഖത്തില്‍ നടി സമ്മതിച്ചു. ”നിങ്ങളുടെ ശക്തി നിങ്ങള്‍ Read More…

Celebrity

50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ;  അത് ആലിയയോ, ദീപികയോ, കരീനയോ അല്ല

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്. ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More…

Movie News

നയന്‍താരയും വിഘ്‌നേശ് ശിവനും വേർപിരിയുന്നു? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയന്‍സ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമയിലെ ഒരു വന്‍ സംഭവം തന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് നയന്‍സ് വിഘ്‌നേഷിനെ ഇന്‍സ്റ്റാഗ്രാമി അണ്‍ഫോളോ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ തെറ്റിയോ എന്നായിരുന്നു ആരാധകരുടെ സംശയം. അതിന്റെ പ്രതിഫലനമായിരുന്നോ നയന്‍സ് വിഘ്‌നേഷിനെ തള്ളിയത് എന്നായിരുന്നു സംശയം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് പങ്കിട്ടു. അതിനെ മറികടക്കാന്‍, നയന്‍താര അദ്ദേഹത്തെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതായി കാണപ്പെട്ടു. നയന്‍താര Read More…