കോഴിക്കോട്: ഇടതടവില്ലാത്ത തിരക്ക്, വേഗതയേറിയ വാഹനങ്ങളുടെ ഇരമ്പുന്ന ശബ്ദങ്ങള്‍, നിയോണ്‍-ലൈറ്റ് ലാബിരിന്തിന്റെ കണ്ണു മഞ്ചിക്കുന്ന വെളിച്ചങ്ങള്‍, തിങ്ങിനിറഞ്ഞ തെരുവുകള്‍, നിര്‍ത്താതെയുള്ള മുഴക്കം. തിരക്കേറിയ നഗരജീവിതമാണ് പലര്‍ക്കും അസ്തിത്വത്തെ നിര്‍വചിക്കുന്നത്. എന്നാല്‍ ചിലരാകട്ടെ ശാന്തിയിലേക്കും ശാന്തതയിലേക്കുമുള്ള വിളികള്‍ക്ക് പിന്നാലെ പോകും. കരിപ്പൂരിലെ ഒരു വ്യവസായിയെ സംബന്ധിച്ചിടത്തോളം, പ്രശാന്തമായ ഒരു ഹരിതഭൂമി പുനര്‍നിര്‍മ്മിക്കുക എന്ന ഈ മോഹത്തിന് ഒരു ചിരകാല സ്വപ്നത്തിന്റെ രൂപമായിരുന്നു. നഗരദുരിതത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹമായി തുടങ്ങിയത് ഒരു പതിറ്റാണ്ട് നീണ്ട ദൗത്യമായി മാറി. ഇതിനെ ഒരു Read More…
Tag: Nature
പാര്‍ക്ക് സൃഷ്ടിക്കാന്‍ 20 വര്‍ഷംകൊണ്ട് ഈ മനുഷ്യന്‍ വച്ചുപിടുപ്പിച്ചത് 40,000 മരങ്ങള്‍…!
ബ്രസീലിയന്‍ മഹാനഗരമായ സാവോപോളോയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍, നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ക്കിടയില്‍ 3.2 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പച്ച മരങ്ങള്‍ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ കാണപ്പെടുന്ന 40,000 മരങ്ങള്‍ നട്ടുവളര്‍ത്തിയത് കേവലം ഒരാളാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ബ്രസീലില്‍ നിന്ന് വിരമിച്ച ബിസിനസ് എക്‌സിക്യൂട്ടീവായ ഹീലിയോ ഡ സില്‍വ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തന്റെ ജന്മനാടായ സാവോ പോളോയില്‍ ഒറ്റയ്ക്ക് നട്ടുവളര്‍ത്തിയതാണ് ഈ 41,000 മരങ്ങള്‍. ടിക്വാറ്റിര ലീനിയര്‍ പാര്‍ക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. Read More…
പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍
കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…