മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നൽകിയത്. പാണ്ഡ്യയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നു. Read More…

