ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമിട്ട ആദ്യ ദിനം തന്നെ ബിസിസിഐ യെ ട്രോളി ക്രിക്കറ്റ് ആരാധകരായ നെറ്റിസണ്‍മാര്‍. ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം വെച്ച ബിസിസിഐ പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം അപ്പാടെ പാളിയെന്നാണ് പരിഹാസം. 1,30,000 സീറ്റുകളുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരം നടന്നത്. എന്നാല്‍ മത്സരത്തിലെ കാണികള്‍ സെക്കന്റ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം. ക്രിക്കറ്റ് ആവേശമുള്ള രാജ്യത്ത് Read More…