Sports

മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യന്‍ വിജയം: വൈറലായ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍

ദുബായ്: ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’’– പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കളിക്കളത്തിലും പുറത്തും ചർച്ചയായിരുന്നു. Read More…

Oddly News

പ്രധാനമന്ത്രി, താന്‍ വരച്ച മോദിയുടെ ചിത്രം പിടിച്ചു നിൽക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടി – വീഡിയോ

പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശന വേളയിൽ ഹൃദയസ്പർശിയായ ഒരു നിമിഷം. ശനിയാഴ്ച ഭാവ്‌നഗറിൽ നടന്ന പൊതു സമ്മേളനത്തിനിടെയാണ് സംഭവം.താന്‍ വരച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രവുമായി ഒരു കുട്ടി വേദിയുടെ മുന്നില്‍ നിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട പ്രധാനമന്ത്രി സംഘാടകരോട് ചിത്രം വാങ്ങി വരാൻ ആവശ്യപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയുടെ അടുത്തേക്ക് ചെന്ന് ആ സ്കെച്ച് വാങ്ങി. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി കുട്ടിയെ വളരെയധികം വികാരഭരിതനാക്കി, അവൻ പൊട്ടിക്കരഞ്ഞു. കുട്ടി ചിത്രത്തിൽ വിലാസം എഴുതിയിരുന്നെങ്കിൽ ഒരു മറുപടി കത്തയക്കാമെന്നും പ്രധാനമന്ത്രി Read More…

Lifestyle

ഷാങ്ഹായില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചു- വീഡിയോ

25ാമത് ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും. മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ മോദിയും പുട്ടിനും അവഗണിച്ചു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും നടന്നു പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നിൽക്കുന്ന ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മോദി, ഷി, പുട്ടിന്‍ സംഭാഷണത്തിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചു. ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു Read More…

Celebrity

മോദിയെ ശ്രദ്ധാകപൂര്‍ പിന്നിലാക്കി; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണ

ബോളിവുഡിലെ മുന്‍നിര നടിയും ലോകത്തുടനീളമായി അനേകം ആരാധകരുള്ള നടിയുമാണ് ശ്രദ്ധാകപൂര്‍. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണയുള്ള അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്നിലാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളിലാണ് നടി ശ്രദ്ധ കപൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികളുടെ എണ്ണത്തെയാണ് താരം മറികടന്നത്. ‘സ്ത്രീ 2’ എന്ന ചിത്രത്തിലാണ് ശ്രദ്ധ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 91.5 മില്യണ്‍ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിന് ഉള്ളത്. 91.3 സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി മോദിയെ പിന്തുടരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം Read More…

Movie News

നരേന്ദ്ര മോദിയായി ഞാന്‍ അഭിനയിക്കാനോ? നെവർ; വിശദീകരണവുമായി നടൻ സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ ​മോദിയായി പ്രശസ്ത തമിഴ് നടന്‍ സത്യരാജ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചരുന്നു. എന്നാല്‍ താൻ ആ റോളില്‍ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ് വ്യക്തമാക്കി. കാരണം ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. എന്നാല്‍ Read More…