നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ നന്ദുവും ടിന്ടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്. ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ Read More…
Tag: nandu
‘അതൊരു സ്ട്രോങ്ങ് സാധനം തന്നെ, എന്റെ നവദ്വാരങ്ങളിൽ കൂടി കാറ്റു പോയി…’ സ്പിരിറ്റിലെ മണിയനെക്കുറിച്ച് നന്ദു
മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി അഥവാ നന്ദു. അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. സഹതാരവേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരത്തിന്റെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. എങ്കിലും നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്പിരിറ്റിലെ മണിയൻ. വെറുപ്പും ദേഷ്യവും മാത്രമല്ല ചിലപ്പോഴൊക്കെ ആ കഥാപാത്രത്തോട് Read More…