Movie News

സിനിമയില്‍ എത്തും മുമ്പ് കരീന ‘മൈക്രോ കംപ്യൂട്ടര്‍’ പഠിച്ചു ; അതും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍

സ്‌ക്രീനിലും ജീവിതത്തിലും ആകര്‍ഷകത്വത്തിനും കഴിവിനും ധീരമായ തിരഞ്ഞെടുപ്പുകള്‍ക്കും പേരുകേട്ട ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ടതും വിജയിച്ചതുമായ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ അവര്‍ മികച്ച സിനിമാനടിയായി മാറുന്നതിന് മുമ്പ് ഇന്ത്യയിലെ അനേകരുടെ സ്വപ്‌ന കോളേജുകളിലൊന്നായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ടെന്നറിയാമോ? അതും ‘മൈക്രോ കംപ്യൂട്ടര്‍’ വിഷയം. യൂട്യുബിലെ ഒരു അഭിമുഖത്തിലാണ് നടി അഭിമാനത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മൈക്രോ കമ്പ്യൂട്ടറുകള്‍ പഠിച്ചു.” കപൂര്‍ കുടുംബത്തില്‍ ആദ്യമായി ഹാര്‍വാര്‍ഡിലേക്ക് പോയത് താനാണെന്നും Read More…