Featured Spotlight

പിണറായിയെ തള്ളി കാരണഭൂതനാക്കിയവരും; ‘പരാജയം തുറന്നു സമ്മതിക്കുന്നതാണ് മാന്യത, എംഎല്‍എ സ്ഥാനം രാജിവെക്കണം’

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുന്നു. വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണെന്നാണ് പാര്‍ട്ടി കമ്മിറ്റികളില്‍ ആരോപണങ്ങള്‍ ഉയരുന്നത്. പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ പരസ്യമായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നും, അദ്ദേഹം പദവി ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും Read More…

Featured Spotlight

‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ 3ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഒന്ന് ഇറങ്ങിപ്പോകാവോ സഖാവേ..’ -എം.വി ഗോവിന്ദന് ‘പെങ്കാല’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഭാര്യക്ക് Read More…