ചൈനയിലെ ഷിൻജിയാംഗിലുള്ള കാശ്ഗർ നഗരത്തിൽ നിന്നുള്ള ഒരു പാകിസ്താനി വ്ലോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുകയാണ്. നഗരത്തിൽ ഭൂരിഭാഗവും മുസ്ലിം ജനവിഭാഗമാണെങ്കിലും പരസ്യമായി പ്രാർത്ഥന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. പള്ളികൾക്ക് സമാനമായ കെട്ടിടങ്ങൾ സാംസ്കാരിക പരിപാടികൾക്കായി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഈ വീഡിയോ പാകിസ്താനിലും ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷിൻജിയാംഗിലെ ഉയ്ഘർ മുസ്ലിംകളോടുള്ള ചൈനയുടെ നയങ്ങൾ, മതസ്വാതന്ത്ര്യം, ടൂറിസം വികസനം കാശ്ഗറിന്റെ സംസ്കാരത്തെ എങ്ങനെ ബാധിക്കുന്നു എന്നിവയെക്കുറിച്ചെല്ലാം ആളുകൾ സംസാരിക്കുന്നുണ്ട്. പരമ്പരാഗത Read More…
Tag: Muslims
‘എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു; ദുർബലരും അത്യാഗ്രഹികളുമാണ് ഇസ്ലാം മതം സ്വീകരിച്ചത്’: UP MLA
ലക്നൗ: ഉത്തർപ്രദേശിലെ കുണ്ടയിൽ നിന്നുള്ള എംഎൽഎയും ജൻസത്ത ദൾ ലോക്താന്ത്രിക് പാർട്ടി തലവനുമായ രഘുരാജ് പ്രതാപ് സിംഗിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പടർന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. പ്രയാഗ്‌രാജിൽ നടന്ന ഒരു രാമകഥാ പരിപാടിയിൽ സംസാരിക്കവെ, ദുർബലരും പേടിയുള്ളവരും അത്യാഗ്രഹികളുമായ ആളുകളാണ് പണ്ട് ഇസ്ലാം മതം സ്വീകരിച്ചതെന്ന് രാജാ ഭയ്യ അവകാശപ്പെട്ടു. രാജ്യത്തെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ പണ്ട് ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭയം കൊണ്ടോ പ്രലോഭനം Read More…
‘മുസ്ലിങ്ങള്‍ക്ക് ആര്‍.എസ്.എസില്‍ ചേരാന്‍ അനുവാദമുണ്ടോ?’ മോഹൻ ഭാഗവതിന്റെ മറുപടി ഇങ്ങനെ
ബംഗളുരു: നയങ്ങളെയും നിലപാടുകളെയുമാണ് ആര്‍.എസ്.എസ്. പിന്തുടരുന്നതെന്നും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടികളെയല്ലെന്നും അധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത്.അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കില്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസിന് നല്‍കുമായിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. ഭാഗവത്. ആര്‍.എസ്.എസ് ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയെയും പിന്തുണയ്‌ക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. “ഞങ്ങള്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല. Read More…



