ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ താന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാറില്ലെന്നും അങ്ങിനെ ചെയ്യുന്നത് അവനെ വാശികേറ്റുമെന്നും ബംഗ്ലാദേശിന്റെ കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് മുഷ്ഫിഖറിന്റെ പ്രസ്താവന. പക്ഷേ താന്‍ എപ്പോള്‍ ബാറ്റ് ചെയ്യാന്‍ എത്തിയാലും കോഹ്ലി തന്നെ സ്‌ളെഡ്ജ് ചെയ്യാറുണ്ടെന്നും പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 19 വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്. ചീത്തവിളി ഇഷ്ടപ്പെടുന്ന ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. അത് അവര്‍ക്ക് വാശികേറ്റുകയും മികച്ച Read More…