Crime Featured

മതം, പേര്, രൂപം എല്ലാം മാറ്റി, സഹോദരനെ കൊന്ന് 36 വര്‍ഷം ഒളിവില്‍; ഒടുവില്‍ അഴിക്കുള്ളില്‍…

ലഖ്‌നൗ: നാല് പതിറ്റാണ്ട് മുമ്പ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള പ്രദീപ് സക്‌സേന സഹോദരനെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് മതം, പേര്, രൂപം എന്നിവയൊക്കെ മാറ്റി. പക്ഷേ, നിയമം സക്‌സേനയെ വെറുതേവിട്ടില്ല… സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് 1987-ല്‍ ആണ്. ശിക്ഷയ്ക്കിടെ പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങി. 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലേക്ക് ഒളിച്ചോടി. അവിടെ പുതിയൊരു അവതാരപ്പിറവിയെടുത്തു. പേര് അബ്ദുള്‍ റഹീം എന്നാക്കി. താടി വളര്‍ത്തി. ഡ്രൈവറായി ജോലി തുടങ്ങി. പതിറ്റാണ്ടുകള്‍ Read More…