Crime

പുസ്‌തകം വായിച്ച് ജ്യോതിഷം പഠിച്ചു, ഒമാനിലും ജ്യോതിഷാലയം, കോമാളി വേഷത്തില്‍ റീല്‍സ്; ‘വൈറല്‍ ജ്യോത്സ്യ’ന്റെ വളര്‍ച്ച!

കൊല്ലം: അമ്മയ്‌ക്കൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജജോത്സ്യന്‍ ‘മുരാരി തന്ത്രി’യെന്ന വി.എസ്‌. രാജന്‍ബാബുവിന്റെ കൂടുതല്‍ ‘റീല്‍സ്‌’ പുറത്ത്‌. കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന രാജന്‍ബാബു ജോത്സ്യനും പിന്നെ സ്വയപ്രഖ്യാപിത ‘തന്ത്രി’യുമായത്‌ പെട്ടന്നായിരുന്നു. പുസ്‌തകം വായിച്ചാണ്‌ ജ്യോതിഷം പഠിച്ചത്‌. തുടര്‍ന്ന്‌, നാട്ടില്‍നിന്നു മാറി കടയ്‌ക്കല്‍ മുരാരി ജ്യോതിഷാലയം തുറന്നു. എന്നാല്‍, ചില പ്രശ്‌നങ്ങളേത്തുടര്‍ന്ന്‌ ഇത്‌ പൂട്ടി. പിന്നീട്‌ വെണ്ടാറിലേക്കും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും ജ്യോതിഷാലയം മാറ്റി. ദൂരദേശങ്ങളില്‍നിന്നുപോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ഇതോടെ സമ്പന്നനായി. ആഡംബരവാഹനങ്ങള്‍ Read More…