Featured Oddly News

സ്ത്രീയെ കത്തികൊണ്ട് കുത്തിക്കീറി; പ്രതിയെ പൊക്കി, പക്ഷേ പരാതിക്കാരി ആ സംഭവമേ മറന്നു! കോടതി ഉത്തരവില്‍ വന്‍ ട്വിസ്റ്റ്

കേസന്വേഷണങ്ങള്‍ അനിശ്ചിതമായി നീണ്ടാല്‍ എന്തു സംഭവിക്കമെന്നതിന് ഉദാഹരണമായി അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം . അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പക്ഷേ, പരാതിക്കാരിക്ക് അങ്ങനെയൊരു സംഭവം പോലും ഓർമ്മയില്ലാത്തതിനാൽ കോടതിക്ക് പ്രതിയെ വെറുതെവിടേണ്ടിവന്നു. 1977 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ നരിമാൻ പോയിന്‍റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ പരാതിയിൽ കൊളാബ പോലീസ് കേസെടുത്ത് പ്രതിയെ അന്നേദിവസം Read More…

Good News

അര്‍ദ്ധരാത്രി വാഹനങ്ങള്‍ക്കിടയിൽ ഉപേക്ഷിക്കപ്പെട്ട് നവജാതശിശു; പോലീസ് രക്ഷകരായി

മുംബൈ: ഗോരേഗാവിൽ നിർത്തിയിട്ട രണ്ട് വാനുകൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നവജാതശിശുവിനെ ബാങ്കൂർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തി. അർദ്ധരാത്രിയോടടുത്താണ് സംഭവം വെളിച്ചത്തുവന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ബീറ്റ് മാർഷൽസ്, മങ്ങിയ വെളിച്ചമുള്ള റോഡരികിൽ നിന്ന് നേരിയ കരച്ചിൽ കേട്ടു. സ്ഥലം പരിശോധിച്ചപ്പോൾ, തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ ആരും ശ്രദ്ധിക്കാതെ തുറന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ അവർക്ക് കണ്ടെത്തി. ഉദ്യോഗസ്ഥർ നിർഭയ സ്ക്വാഡിന്റെ സഹായത്തോടെ അതിവേഗം കുഞ്ഞിനെ വൈദ്യസഹായത്തിനായി ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ഡോക്ടർമാർ ഉടൻ Read More…

Featured Good News

‘സല്യൂട്ട് മുംബൈ പോലീസ്‘; വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിൽനിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുന്ന പോലീസ് – വീഡിയോ

നഗരത്തിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ മുംബൈയിലെ മാട്ടുംഗ റോഡിൽ കുടുങ്ങിയ സ്കൂൾ ബസ്സിൽ നിന്ന് പോലീസുകാർ കുട്ടികളെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വെള്ളം കയറിയ റോഡിൽ പരിഭ്രാന്തരായി കാത്തിരുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ കൈകളിൽ എടുത്തുകൊണ്ടാണ് ബസ്സിൽ നിന്ന് പുറത്തിറക്കിയത്. “മാട്ടുംഗയിൽ വെള്ളം കയറിയ റോഡിൽ കുടുങ്ങിയ സ്കൂൾ ബസ്സിലെ കുട്ടികളെ വേഗത്തിൽ രക്ഷിച്ച മുംബൈ പോലീസിന് അഭിവാദ്യങ്ങൾ,” എന്ന കുറിപ്പോടെ എം.പി. വർഷ ഏകനാഥ് ഗെയ്ക്‌വാദ് വീഡിയോ എക്‌സിൽ പങ്കുവെച്ചു. വീഡിയോയിൽ, Read More…

Crime

‘ദയവായി ലൈറ്റുകൾ ഓൺ ചെയ്യരുത്’; പോലീസിനെ വിളിക്കൂ… ആത്മഹത്യചെയ്ത ആളുടെ മുന്നറിയിപ്പ്; കാരണമുണ്ട്

തന്റെ കാണാതായ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന ബംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ ഇമെയിൽ സന്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച മുംബൈ പോലീസ് ആ യുവാവിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ഇയാളുടെ മൊബൈൽ ലൊക്കേഷൻ വസായിലെ കമാനിൽ കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍വച്ച് ഒടുവിൽ യുവാവിനെ അന്വേഷിച്ച് ഉദ്യോഗസ്ഥർ ആ പഴയ ബംഗ്ലാവിൽ എത്തിയപ്പോഴേക്കും കണ്ടത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ബംഗ്ലാവിന്റെ പ്രധാന വാതിലിൽ ഒട്ടിച്ചിരുന്ന ഒരു മുന്നറിയിപ്പ് സന്ദേശമായിരുന്നു അത്. “അകത്ത് കാർബൺ മോണോക്സൈഡ് ആണ്, Read More…