Sports

എം.എസ്. ധോണി മുംബൈ ഇന്ത്യന്‍സിലേക്കോ? അവരുടെ ജേഴ്‌സി ധരിച്ച് താരത്തിന്റെ ഫുട്‌ബോള്‍ കളി

അഞ്ചുതവണ വീതം കപ്പടിച്ചിട്ടുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ കളത്തിലെ വൈരം ഇന്ത്യാ പാക് മത്സരം പോലെ വിശേഷിപ്പിക്കാം. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ തലയായ എം.എസ്. ധോണി ഐപിഎല്‍ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാന്റില്‍ കാണുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തില്‍ നിന്നുള്ള ഒരു അപൂര്‍വ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് ചര്‍ച്ചയായത്.ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിഹാസം മുംബൈ ഇന്ത്യന്‍സ് സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. 44 വയസ്സുള്ള Read More…

Sports

ഗുജറാത്തിനെ തോല്‍പ്പിച്ചത് ഈ കാരണങ്ങള്‍ ; സീസണിന്റെ രണ്ടാം പകുതിയില്‍ ബൗളിംഗ് അമ്പേ പാളി

നിര്‍ണ്ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായി പരാജയം നേരിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം ഐപിഎല്‍ കിരീട പ്രതീക്ഷകളാണ് തകര്‍ന്നുപോയത്. കനത്ത മഞ്ഞുവീഴ്ചയുടെ സാന്നിധ്യവും സായ് സുദര്‍ശന്റെ മറ്റൊരു ടോപ്പ്-ക്ലാസ് ബാറ്റിംഗും അവരെ തുണച്ചില്ല. മത്സരത്തില്‍ ഉടനീളം ഗുജറാത്ത് ടീം വരുത്തിയ വന്‍ പിഴവുകള്‍ക്ക് അവര്‍ക്ക് കനത്തവില നല്‍കേണ്ടി വന്നു. മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ തന്നെയായിരുന്നു അവരുടെ അനുഗ്രഹവും. ആദ്യം ബാറ്റ് ചെയ്ത അവര്‍ 228-5 എന്ന സ്‌കോര്‍ നേടി. രണ്ടു തവണ രോഹിത്ശര്‍മ്മയെ കൈവിട്ടതും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം Read More…

Sports

ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…

Featured Sports

മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു

മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ Read More…

Sports

അഞ്ചുതവണ കപ്പുയര്‍ത്തിയവര്‍ ആദ്യം പ്‌ളേഓഫ് കാണാതെ പുറത്തായി ; മുംബൈ ഇന്ത്യന്‍സിന് എല്ലാം പിഴച്ചു

അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…

Sports

രാജസ്ഥാന്‍ റോയല്‍സിനെതിരേയും വന്‍ പരാജയം ; ഹര്‍ദികിന്റെ നായക കസേര ഇളകിത്തുടങ്ങി

തിങ്കളാഴ്ച ഐപിഎല്‍ 2024 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി കൂടിയായതോടെ മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കസേരയ്ക്ക് വലിയരീതിയില്‍ ഇളക്കം തട്ടിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. രാജസ്ഥാനെതിരേ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് 10 റണ്‍സ് മാത്രമാണ് നേടിയത്, ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങുകയും ചെയ്തു. രോഹിത് ശര്‍മ്മയ്ക്ക് പകരം Read More…

Sports

എന്നുവരും നീ എന്നുവരും… സൂര്യകുമാറിനായി കാത്ത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍

മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിലൂടെ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്ന നിരാശ ചില്ലറയല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് പിന്നാലെ ടീമിലെ രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി കിടന്ന് പുകയുകയും ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സ്വപ്നം. ഇന്ത്യയ്്ക്ക് വേണ്ടി കളിക്കുമ്പോള്‍ കണങ്കാലിനേറ്റ പരിക്ക് മൂലം മാസങ്ങളായി പുറത്തിരിക്കുന്ന സൂര്യകുമാര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരം മുതല്‍ Read More…

Sports

മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; ഫ്രാഞ്ചൈസിയില്‍ അതൃപ്തനായി രോഹിത് ശര്‍മ്മ

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം രോഹിത് ശര്‍മ്മ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്‍ നായകന്‍ ഫ്രാഞ്ചൈസിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന രീതിയില്‍ അതൃപ്തനാണെന്നാണ് വിവരം. ഈ സീസണില്‍ തന്നെ മാറ്റി ഹര്‍ദികിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ നേതൃത്വം മുംബൈയുടെ ഡ്രസ്സിംഗ് റൂമില്‍ വിള്ളലുണ്ടാക്കിയെന്നും ഒരു കളി പോലും ജയിക്കാത്തത് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അറിയുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഒട്ടും Read More…

Sports

പാണ്ഡ്യ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റം; ബൗളിംഗ് ക്യാപ്റ്റന്‍ ലസിത് മലിംഗയെ തള്ളിയോ?

തലമുറമാറ്റം മുന്നില്‍ക്കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കിയത്. എന്നാല്‍ അഞ്ചു തവണ കപ്പ് ഉയര്‍ത്തിയ രോഹിത് ശര്‍മ്മയെ തഴഞ്ഞുകൊണ്ട് അങ്ങിനെ ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്ക് ഉണ്ടായ കലിപ്പ് ചില്ലറയല്ല. രണ്ടു സീസണില്‍ ഫൈനലില്‍ ഗുജറാത്ത് സൂപ്പര്‍ജയന്റ്‌സിനെ ഫൈനലില്‍ എത്തിച്ചശേഷം അവരെ തഴഞ്ഞ പാണ്ഡ്യയെ ഗുജറാത്ത് ആരാധകരും ഇപ്പോള്‍ വെറുത്തപോലെയാണ്. ഫലത്തില്‍ ഹര്‍ദിക്കിന്റെ ചെറിയ വീഴ്ചകള്‍ പോലും രണ്ട് ആരാധകരും ആഘോഷിക്കുകയാണ്. ഐപിഎല്‍ 2024 ല്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിച്ച സ്റ്റേഡിയങ്ങളിലെ ‘രോഹിത് Read More…