Featured Sports

പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…

Featured Sports

വിക്കറ്റെടുക്കാന്‍ മാത്രമല്ല, സിക്സറടിക്കാനും അറിയാം; ഭുവിയുടെ അടിയിൽ കളിമാറി, അവസാനപന്തില്‍ RCBക്ക് നാടകീയജയം

റായ്പൂരിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവസാന പന്തിൽ രണ്ടു വിക്കറ്റിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് അവസാന ഓവറിൽ 15 റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ സിക്സർ അടിച്ചതോടെ മത്സരം ആർസിബിയുടെ കൈകളിലായി. അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ റാസിഖ് സലാം അത് ഓടിയെടുത്ത് ബെംഗളൂരുവിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ബാറ്റുകൊണ്ട് പൊരുതിയ Read More…

Featured Sports

പാണ്ഡ്യ ഇല്ലെങ്കിലെന്താ? തിരിച്ചുവരവിൽ രോഹിത്തിന്റെ തൂക്കിയടി (84), മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം

മുംബൈ∙ പരുക്കുമാറി തിരിച്ചെത്തിയ 39-കാരന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വാങ്കഡെ സ്റ്റേഡിയം ആവേശം കൊണ്ടു. തകർച്ചയിൽ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ലക്നൗവിനെതിരെ ആറ് വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വിട്ടുനിന്ന രോഹിത് ശർമയും റയാൻ റിക്കിൾട്ടനും തകർപ്പൻ അർധ സെഞ്ചറികൾ നേടി. 44 പന്തിൽ 84 റൺസെടുത്ത രോഹിത് ഏഴ് സിക്സറുകൾ പറത്തിയപ്പോൾ, റിക്കിൾട്ടൻ 32 Read More…

Featured Sports

‘ക്ലാസന്റെ ‘മാസ്, ഹെഡിന്റെ ‘ക്ലാസ്’’; സൺറൈസേഴ്സിന് തുടർച്ചയായ അഞ്ചാം ജയം; പിന്നെയും തോറ്റ് മുംബൈ

വാങ്കഡെ സ്റ്റേഡിയത്തിൽ റയാൻ റിക്കിൾട്ടൻ പൊരുതി നേടിയ തകർപ്പൻ സെഞ്ചറിക്കും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ഒത്തൊരുമയോടെ ആഞ്ഞടിച്ചപ്പോൾ, ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് അവർ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*), അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ Read More…

Sports

കളിതോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി, ‘ഉറങ്ങുമോ? വിളിക്കാം’, ചിരിയോടെ മഹികയും, നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം

വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 103 റൺസിന്റെ കനത്ത തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ മുംബൈ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചറി മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വെറും 104 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെന്നൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ Read More…

Featured Sports

സഞ്ജു ഒറ്റയ്ക്കടിച്ചത് 101, മുംബൈ ബാറ്റർമാർ ആകെ അടിച്ചത് 104; ചെന്നൈയ്ക്ക് കൂറ്റൻ ജയം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ‘എൽക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 103 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് കരുത്തുകാട്ടി. സഞ്ജു സാംസൺ മിന്നുന്ന സെഞ്ചറി നേടിയ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ചെന്നൈ ഉയർത്തിയ 208 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ പോരാട്ടം 19 ഓവറിൽ വെറും 104 റൺസിൽ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മുംബൈ Read More…

Sports

ബുമ്ര പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നു: 3 ഓവര്‍, 15 റൺസ്, ഒരു വിക്കറ്റ്; തിരിച്ചുവരവിന്റെ തുടക്കമോ?

ജസ്‌പ്രീത് ബുമ്ര തന്റെ പഴയ മികവിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്. 2026 ഏപ്രിൽ 20 തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർക്കാൻ മുംബൈയെ സഹായിച്ചത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് പ്രകടനമാണ്. ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനാകാതെ ബുമ്ര പതറിയിരുന്നു. പ്രധാന ബൗളർ ഫോമിലല്ലാതിരുന്നതോടെ മുംബൈ തുടർച്ചയായി നാല് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ഗുജറാത്തിനെതിരെ മൂന്ന് ഓവറിൽ വെറും 15 Read More…

Featured Sports

എന്നു വരും നീ…. ലോകകപ്പിലെ ഹീറോ, 5.25 കോടിയുടെ താരം എവിടെ? മറുപടിയില്ലാതെ മുംബൈ ക്യാമ്പ്

മുംബൈ∙ ഐപിഎല്ലിലെ ആറാം മത്സരത്തിലും ഇംഗ്ലീഷ് താരം വിൽ ജാക്സ് മുംബൈ ഇന്ത്യൻസിനൊപ്പം ചേരാത്തത് ടീമിന് വലിയ തിരിച്ചടിയാകുന്നു. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഉജ്ജ്വല പ്രകടനം നടത്തിയ ഈ ഓൾറൗണ്ടർ ഇതുവരെ പരിശീലന ക്യാമ്പിൽ എത്തിയിട്ടില്ല. താരം എവിടെയെന്ന ചോദ്യത്തിന്, അദ്ദേഹം ഉടൻ ടീമിനൊപ്പം ചേരുമെന്ന് ബോളിങ് പരിശീലകൻ പരസ് മംബ്രെ വാർത്താ സമ്മേളനത്തിൽ അറിയിച്ചെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ജാക്സിന്റെ Read More…

Featured Sports

തിലക് വർമയുടെ അതിവേഗ സെഞ്ച്വറി, ഗുജറാത്തിനെ 100ന് എറിഞ്ഞിട്ട് ബോളർമാർ, മുംബൈയുടെ തിരിച്ചുവരവ്

തുടർച്ചയായ നാലു തോൽവികൾക്കുശേഷം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 200 റൺസ് പിന്തുടർന്ന ഗുജറാത്ത് വെറും 100 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ നാല് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മൂന്നാം തോൽവി വഴങ്ങിയ ഗുജറാത്ത് ആറാം സ്ഥാനത്താണ്. മറുപടി Read More…