അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…
Tag: MUMBAI INDIANS
രാജസ്ഥാന്‍ റോയല്‍സിനെതിരേയും വന്‍ പരാജയം ; ഹര്‍ദികിന്റെ നായക കസേര ഇളകിത്തുടങ്ങി
തിങ്കളാഴ്ച ഐപിഎല്‍ 2024 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി കൂടിയായതോടെ മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കസേരയ്ക്ക് വലിയരീതിയില്‍ ഇളക്കം തട്ടിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. രാജസ്ഥാനെതിരേ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് 10 റണ്‍സ് മാത്രമാണ് നേടിയത്, ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങുകയും ചെയ്തു. രോഹിത് ശര്‍മ്മയ്ക്ക് പകരം Read More…
എന്നുവരും നീ എന്നുവരും… സൂര്യകുമാറിനായി കാത്ത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിലൂടെ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്ന നിരാശ ചില്ലറയല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് പിന്നാലെ ടീമിലെ രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി കിടന്ന് പുകയുകയും ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സ്വപ്നം. ഇന്ത്യയ്്ക്ക് വേണ്ടി കളിക്കുമ്പോള്‍ കണങ്കാലിനേറ്റ പരിക്ക് മൂലം മാസങ്ങളായി പുറത്തിരിക്കുന്ന സൂര്യകുമാര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരം മുതല്‍ Read More…
മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; ഫ്രാഞ്ചൈസിയില്‍ അതൃപ്തനായി രോഹിത് ശര്‍മ്മ
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം രോഹിത് ശര്‍മ്മ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്‍ നായകന്‍ ഫ്രാഞ്ചൈസിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന രീതിയില്‍ അതൃപ്തനാണെന്നാണ് വിവരം. ഈ സീസണില്‍ തന്നെ മാറ്റി ഹര്‍ദികിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ നേതൃത്വം മുംബൈയുടെ ഡ്രസ്സിംഗ് റൂമില്‍ വിള്ളലുണ്ടാക്കിയെന്നും ഒരു കളി പോലും ജയിക്കാത്തത് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അറിയുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഒട്ടും Read More…
പാണ്ഡ്യ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റം; ബൗളിംഗ് ക്യാപ്റ്റന്‍ ലസിത് മലിംഗയെ തള്ളിയോ?
തലമുറമാറ്റം മുന്നില്‍ക്കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കിയത്. എന്നാല്‍ അഞ്ചു തവണ കപ്പ് ഉയര്‍ത്തിയ രോഹിത് ശര്‍മ്മയെ തഴഞ്ഞുകൊണ്ട് അങ്ങിനെ ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്ക് ഉണ്ടായ കലിപ്പ് ചില്ലറയല്ല. രണ്ടു സീസണില്‍ ഫൈനലില്‍ ഗുജറാത്ത് സൂപ്പര്‍ജയന്റ്‌സിനെ ഫൈനലില്‍ എത്തിച്ചശേഷം അവരെ തഴഞ്ഞ പാണ്ഡ്യയെ ഗുജറാത്ത് ആരാധകരും ഇപ്പോള്‍ വെറുത്തപോലെയാണ്. ഫലത്തില്‍ ഹര്‍ദിക്കിന്റെ ചെറിയ വീഴ്ചകള്‍ പോലും രണ്ട് ആരാധകരും ആഘോഷിക്കുകയാണ്. ഐപിഎല്‍ 2024 ല്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിച്ച സ്റ്റേഡിയങ്ങളിലെ ‘രോഹിത് Read More…
മുംബൈ ഇന്ത്യന്‍സിനായി കരിയറിലെ നാഴികക്കല്ല് തികയ്ക്കാന്‍ രോഹിത് ; ഇരുനൂറാം മത്സരത്തിന് ഒരുങ്ങി മുന്‍ നായകന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിഹാസങ്ങളായി മാറിയ അനേകം കളിക്കാരുണ്ട്. ധോണിയും കോഹ്ലിയുമെല്ലാം ഈ പട്ടികയിലുണ്ട്. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇന്ന് മുംബൈ നേരിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മുന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി തന്റെ കരിയറിലെ ഇരുനൂറാം മത്സരം കളിക്കാനൊരുങ്ങുകയാണ് രോഹിത്. വിരാട് കോഹ്ലിക്കും എംഎസ് ധോണിക്കും ശേഷം ഒരു ഫ്രാഞ്ചൈസിക്കായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി രോഹിത് മാറും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. Read More…
പത്തുവര്‍ഷത്തിന് ശേഷം രോഹിത് കളിക്കാരനായി മുംബൈ ഇന്ത്യന്‍സില്‍ ; ഇന്ത്യന്‍ നായകനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും
എപ്പോഴും പരുക്കില്‍ പെടുമെങ്കിലും ഒരു ശക്തമായ തിരിച്ചവരവ് ഹര്‍ദിക്പാണ്ഡ്യ നടത്താറുണ്ട്. ഇത്തവണ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിട്ടാണ്്. അഞ്ചു മാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാനായി രോഹിത്ശര്‍മ്മ കളിക്കുന്നു എന്നതാണ് പ്രത്യേകത. 2015-ല്‍ മൂംബൈ ഇന്ത്യന്‍സിലൂടെ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഈ ഓള്‍റൗണ്ടര്‍, രണ്ട് വിജയകരമായ സീസണുകള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ചെലവഴിച്ചതിന് ശേഷം തന്റെ പഴയ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഐപിഎല്‍ 2022 ലെ ആദ്യ Read More…