Movie News

ഭരതനാട്യം ആരംഭിച്ചു; സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്

പ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ Read More…

Movie News

ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കല്യാണ ഫോട്ടോ; ‘ഒരു കട്ടിൽ ഒരു മുറി’ പോസ്റ്റർ പുറത്ത്

‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു – മുറി എന്ന ചിത്രത്തി​ന്റെ പോസ്റ്റര്‍ പുറത്തുവന്നു. ഇരുണ്ട മുറിയുടെ ദിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്. പൂർണ്ണിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാൽ വാർത്തകളിലൊന്നിലും ഇന്ദ്രജിത്തിന്റെ പേരും നൽകിയിട്ടില്ല. Read More…

Movie News

അന്തരം  സർക്കാർ ഒ.ടി.ടിയായ ‘ സി സ്പെയിസിൽ ‘ 

കൊച്ചി:   മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ  അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ അന്തരം കേരള സർക്കാരിൻ്റെ കീഴിൽ ആരംഭിക്കുന്ന ‘ സി സ്പെയിസ് ‘ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം .സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്യീർ ഫിലിം ഫെസ്റ്റിവലിൽ Read More…

Celebrity

‘അഭിനയിച്ച സിനിമ കണ്ടാല്‍ ഞാന്‍ കഥ എഴുതുമെന്ന് ആരും വിശ്വസിക്കില്ല, സംവിധായികയാകുമെന്ന് കരുതിയിരുന്നില്ല.’- സീനത്ത്

നാടകരംഗത്തുനിന്ന് സിനിമയിലേക്ക് എത്തി സഹനായിക വേഷങ്ങളിൽ അടക്കം തിളങ്ങിയ താരമാണ് സീനത്ത്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റു കൂടിയാണ്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെയാണ് നാടകത്തില്‍ അഭിനയിച്ചത്.നിരവധി സിനിമകളില്‍ അമ്മ, അമ്മായിഅമ്മ, നാത്തൂന്‍ എന്നിങ്ങനെ മികച്ച റോളുകളിലൂടെ സിനിമകളില്‍ നടി സജീവമായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കില്‍ മികച്ചൊരു വേഷം സീനത്ത് ചെയ്തിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഒരു പുതിയ മേലങ്കി കൂടി അണിയുകയാണ് താരം, സംവിധായികയുടെ. രണ്ടാം നാൾ എന്ന തന്റെ Read More…

Movie News

നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം പിന്നെയും പിന്നെയും… ധ്രുവന്‍ നായകന്‍

പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ച കലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിന്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് Read More…

Movie News

50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ! ഒടുവിൽ ഉലകനായകനെ നേരിൽ കണ്ടു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ഫെബ്രുവരി 22ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിത്തിന് പുറമെ തമിഴ്നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ Read More…

Movie News

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു, സംഗീതം ബേണിയും മകനും

ഒഞ്ചിയത്ത് എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിത്യഹരിത നായകൻ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകന്റെ മാതാവ് ശ്രീമതി രോഹിണി. ആദ്യ Read More…

Featured Movie News

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ട്രയിലർ

സീറോ പ്ലസ് എൻറർടെയിൻമെൻറസിന്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ട്രയ്ലർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…

Movie News

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ന് എത്തുന്നു ! യുകെയിൽ അഡ്വാൻസ് ബുക്കിംഗില്‍ 11 ഹൗസ്ഫുൾ ഷോ

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. താരത്തിന്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി Read More…