Featured Movie News

ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. സുരേഷ് ഗോപി , ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും അക്ഷൻ ക്രൈം ത്രില്ലർ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്. സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്. ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച Read More…

Featured Movie News

മോഹന്‍ലാല്‍ മഹാനടനെന്ന് രജിനീകാന്ത്

‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടയില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് രജിനികാന്ത്. എന്തൊരു മനുഷ്യന്‍, മഹാനടനാണ് മോഹന്‍ലാല്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു പ്രസംഗത്തിനിടയില്‍ രജിനികാന്ത് പറഞ്ഞു. രജിനികാന്തിനോടുള്ള ഇഷ്ടം കൊണ്ട് കഥപോഖലും കേള്‍ക്കാതെയാണ് അഭിനായിക്കാനായി മോഹന്‍ലാകല്‍ സമ്മതിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലനിധിമാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രിജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ഇത് ആദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.

Entertainment Featured

ആദ്യം ഫേസ്ബുക്കില്‍ മെസേജ് അയച്ചു, പിന്നെ പോണ്ടിച്ചേരിക്ക് ട്രിപ്പ് പോയി: തന്റെ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍

അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. അവള്‍ എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി Read More…

Featured Movie News

സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ജൂലായ് 28ന് റിലീസിന്

കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രം ജൂലായ് 28ന് തീയേറ്റർ റിലീസിന് എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ്  എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്‌, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ Read More…