ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു Read More…
Tag: movie news
ഷാജി എൻ കരുൺ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി Read More…
‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…
ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന Read More…
മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്ത്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു. ഫെബ്രുവരി 21നു ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു.. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ് Read More…
അവാർഡുകൾ വാരി കൂട്ടിയ ഫെമിനിച്ചി ഫാത്തിമ; ബബിത ബഷീർ ശ്രദ്ധ നേടുന്നു.
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രേക്ഷക ശ്രദ്ധ കവരുകയാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർ ചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച ബബിത ബഷീർ എന്ന അഭിനേത്രി കഥാപാത്ര മികവിലൂടെ കൈയ്യടി അർഹിക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയിൽ ഏറെ നിരൂപകപ്രശംസയും, അഞ്ച് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ തന്റെ റോൾ മികവുറ്റതാക്കി മാറ്റുന്നുണ്ട് ബബിത. ട്യൂഷൻ വീട് എന്ന Read More…
വിക്രാന്ത് മാസി സിനിമ മടുത്ത ആദ്യത്തെയാളല്ല, കരിയറിന്റെ കൊടുമുടിയില്‍ സിനിമ വിട്ട പ്രശസ്തര്‍
ലോകത്ത് ഒരേസമയം അനേകരുമായി സംവദിക്കുകയും അനേകരുടെ ഇഷ്ടത്തിനും സ്‌നേഹത്തിനും ആരാധനയ്ക്കും വേദിയൊരുക്കുകയും ചെയ്യുന്ന സിനിമ എല്ലാക്കാലത്തും ആള്‍ക്കാര്‍ക്ക് വിസ്മയത്തിന്റെ വിഷയമാണ്. എന്നാല്‍ എപ്പോഴും ആളും ബഹളവുമായി സ്വകാര്യത നഷ്ടപ്പെടുന്ന വിഷയത്തില്‍ സിനിമ ബോറടിക്കുന്നവരും ഉണ്ട്. അടുത്തിടെ ബോളിവുഡ് താരം വിക്രാന്ത് മാസി സിനിമയില്‍ നിന്നും വിരമിക്കകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് സമയം നല്‍കുന്നതിന് വേണ്ടിയായിരുന്നു താരം വിരമിച്ചത്. മുപ്പത്തേഴാം വയസ്സില്‍ അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തിങ്കളാഴ്ച രാവിലെ വിക്രാന്ത് മാസി തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ബോംബ് Read More…
11 വര്‍ഷം മുന്‍പ് ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ വിറപ്പിച്ചു ; നിങ്ങളുടെ സ്വന്തം റിസ്‌കില്‍ മാത്രം കാണുക
ഇന്ത്യയില്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഒരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്. ഹൊറര്‍ ചിത്രങ്ങള്‍ ആരാധകരെ പിടിച്ചിരുത്തണമെങ്കില്‍ അതിന് തക്ക ഭീതിപ്പെടുത്തുന്ന പല കാര്യങ്ങളും ചിത്രത്തില്‍ ഉണ്ടായിരിയ്ക്കണം. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹൊറര്‍ ചിത്രമുണ്ട്. ഇന്നും ആളുകളെ ഭീതിപ്പെടുത്തുന്നതില്‍ മുന്നില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പേര്. നിങ്ങള്‍ ഹൊറര്‍ സിനിമകളുടെ ആരാധകനാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മൈക്കല്‍ ഷാവ്‌സും ജെയിംസ് വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി കണ്‍ജറിംഗാണ്’ ഈ ചിത്രം. 2013-ല്‍ പുറത്തിറങ്ങിയ Read More…
നായകന്‍ മൂന്ന് കഥാപാത്രങ്ങളായി എത്തിയ ഈ മലയാളചിത്രം ഇപ്പോള്‍ OTT-യില്‍ ഒന്നാം സ്ഥാനത്ത്
തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിലും വിജയക്കുതിപ്പ് തുടരുകയാണ് ഒരു മലയാള ചിത്രം. പറഞ്ഞു വരുന്നത് ടൊവിനോ തോമസ് നായകനായി എത്തിയ ARM (അജയന്റെ രണ്ടാം മോചനം) എന്ന ചിത്രത്തെ കുറിച്ചാണ്. മലയാളം ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ എആര്‍എം സംവിധാനം ചെയ്തിരിയ്ക്കുന്നത് ജിതിന്‍ ലാല്‍ ആണ്. 2024 സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്ത ഈ 3D ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് Read More…