കൊച്ചി: കേസ് വിവരങ്ങള്‍ മറച്ചുവച്ച് വിദേശത്തേക്കു കടന്ന സിനിമാ സംവിധായിക നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശിനി ഹസീന ബീവിയെയാണ് നൂറനാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രകാശന്റെ മെട്രോ എന്ന മലയാളസിനിമയുടെ സംവിധായികയാണിവര്‍. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കി.ചാവക്കാട്, വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനുകളിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലും ഹസീനയ്‌ക്കെതിരേ വഞ്ചനാ Read More…

