Good News

എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ആ​ദ്യ മലയാളി വനിത

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെപ്രവാസിമലയാളി വനിതയെന്ന നേട്ടംകൂടിസ്വന്തമാക്കിയാണ്  തലശ്ശേരി വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫിന്റെ സാഹസികവിജയം.  8848 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ഖത്തറിലെആദ്യപ്രവാസിയായസഫ്രീനതുന്നിച്ചേര്‍ത്തത് തൻ്റെ സ്വപ്‌നങ്ങളാണ്. ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന നേട്ടം സ്വന്തമാക്കിയത്. മെയ് 18ന് ഞായറാഴ്ച രാവിലെ നേപ്പാള്‍ സമയം 10.25ഓടെയാണ് സഫ്രീന എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രത്തിന്റെ ഭാഗമായത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ബേസ് ക്യാമ്പില്‍ തിരികെയെത്തിയ സഫ്രീന അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെത്തും. സഫ്രീനയെ Read More…

Myth and Reality

എവറസ്റ്റ് കൊടുമുടി ബഹിരാകാശത്ത് നിന്നും കണ്ടാല്‍ ഇങ്ങിനെയിരിക്കും; അപൂര്‍വ്വ ഫോട്ടോ പങ്കിട്ട് നാസ

ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളുടെ ബഹിരാകാശ അധിഷ്ഠിത ചിത്രങ്ങള്‍ നാസ പങ്കിടുന്നത് തുടരുന്നു. എസ്ടിഎസ് 80 ദൗത്യത്തിനിടെ കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ബഹിരാകാശത്ത് നിന്ന് എടുത്ത ഫോട്ടോ പങ്കിട്ട് നാസ. കൊടുമുടിയും അതിന്റെ ഹിമാനികളും പകര്‍ത്തിയ 1996-ല്‍ എടുത്ത എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണ് നാസ പങ്കിട്ടത്. ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും രണ്ട് ഗവേഷണ ബഹിരാകാശ പേടകങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ബഹിരാകാശ വാഹനമായ കൊളംബിയയില്‍ നിന്നുള്ള ഈ കാഴ്ച, Read More…