Oddly News

ബൈക്കിനെ മറികടക്കാൻ വീശിയെടുത്തു ! നിയന്ത്രണംവിട്ട് മറിഞ്ഞ് ബസ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഒരു മോട്ടോർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണവിട്ട് മറിയുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ്‌ ട്രാൻസ്‌പോർട്ട് കോർപറേഷൻ (MSRTC) ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് ലാത്തൂർ-നാന്ദേഡ് ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് മൂന്നിനാണ് സംഭവം. @The Siasat Daily എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ച വീഡിയോയിൽ എംഎസ്ആർടിസി ബസ് ഹൈവെയിലൂടെ അമിതവേഗതയിൽ സഞ്ചരിക്കുന്നതും ഒരു മോട്ടോർ ബൈക്കിനെ ഒരു ജംഗ്ഷനിൽ വെച്ച് മറികടക്കാൻ Read More…

Crime

ഓട്ടോ മുന്നോട്ടെടുക്കാൻ താമസിച്ചു; ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ച് പെൺകുട്ടി- വീഡിയോ

റോഡില്‍ ഓട്ടോ മുന്നോട്ട് നീക്കാത്തതിന് ബുള്ളറ്റ് യാത്രക്കാരിയായ പെൺകുട്ടി ഹോക്കി സ്റ്റിക്കുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു.പെൺകുട്ടി ഹോക്കി വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് സംഭവം നടന്നത്. ബുള്ളറ്റ് ഓടിച്ചെത്തിയ പെൺകുട്ടി ഓട്ടോ മുന്നോട്ടു നീങ്ങാൻ വൈകിയതിന് ഓട്ടോ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. എന്നാല്‍ മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് വണ്ടി അനക്കാൻ പറ്റാത്ത അവസ്ഥയാണ് വിഡിയോയില്‍ കാണുന്നത്. പെൺകുട്ടിയുടെ അക്രമാസക്തമായ പെരുമാറ്റത്തിനെതിരേ പ്രതികരിക്കുന്ന കാഴ്ചക്കാരുടെ Read More…

Oddly News

ലോകത്തിലെ ഏറ്റവും ഭാരമേറിയ മോട്ടോര്‍സൈക്കിള്‍; ഭാരം അഞ്ച് ടണ്ണിലധികം

ജര്‍മ്മനിയിലെ സില്ലിയിലെ ഹാര്‍സര്‍ ബൈക്ക് മോട്ടോര്‍സൈക്കിള്‍ ഷോപ്പിലെ സഹോദരങ്ങളായ ടിലോയും വില്‍ഫ്രഡ് നീബെലും ഹാല്‍ബര്‍സ്റ്റാഡില്‍ ഒരു മുന്‍ റെഡ് ആര്‍മി ബാരക്ക് പൊളിക്കുകയായിരുന്നു. കിട്ടിയ പഴയ സാമഗ്രികളില്‍ തങ്ങളുടെ ബൈക്കില്‍ ഇഷ്ടാനുസൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്നവര്‍ തേടിക്കൊണ്ടിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ സോവിയറ്റ് ടി 55 ടാങ്ക് എഞ്ചിന്റെ ആകര്‍ഷകമായ ഒരു കട്ട്അവേ മോഡല്‍ കണ്ടെത്തി. ഒരു ഗിന്നസ് റെക്കോര്‍ഡിലേക്കും രണ്ട് പതിറ്റാണ്ടോളം അത് കൈവശം വയ്ക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രോജക്റ്റിന്റെ തുടക്കമാണിതെന്ന് അവര്‍ അപ്പോള്‍ ചിന്തിച്ചു Read More…