Sports

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍’; ഒടുവില്‍ ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍ എന്ന് വിളിപ്പേരുള്ള സോഷ്യമീഡിയ ഇന്‍ഫ്‌ളുവന്‍സറായ 38കാരിക്ക് തുര്‍ക്കിയില്‍ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയില്‍ ‘മോട്ടോതന്യ’ എന്ന പേരില്‍ സഞ്ചരിക്കുന്ന ടാറ്റിയാന ഒസോലിനയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തുര്‍ക്കിയിലെ മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മാരകമായ അപകടം. ഒസോലിനയുടെ ചുവന്ന ബിഎംഡബ്‌ള്യൂ  S1000RR 2015ന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയിരുന്നു. അടിയന്തര സേവനങ്ങള്‍ ഉടന്‍ എത്തിയെങ്കിലും, മിസ് ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒസോലിനയ്‌ക്കൊപ്പം തുര്‍ക്കി ബൈക്ക് റഡര്‍ ഒനുര്‍ Read More…

Oddly News

ലോകത്തിലെ ഏറ്റവും ഭാരമേറിയ മോട്ടോര്‍സൈക്കിള്‍; ഭാരം അഞ്ച് ടണ്ണിലധികം

ജര്‍മ്മനിയിലെ സില്ലിയിലെ ഹാര്‍സര്‍ ബൈക്ക് മോട്ടോര്‍സൈക്കിള്‍ ഷോപ്പിലെ സഹോദരങ്ങളായ ടിലോയും വില്‍ഫ്രഡ് നീബെലും ഹാല്‍ബര്‍സ്റ്റാഡില്‍ ഒരു മുന്‍ റെഡ് ആര്‍മി ബാരക്ക് പൊളിക്കുകയായിരുന്നു. കിട്ടിയ പഴയ സാമഗ്രികളില്‍ തങ്ങളുടെ ബൈക്കില്‍ ഇഷ്ടാനുസൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്നവര്‍ തേടിക്കൊണ്ടിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ സോവിയറ്റ് ടി 55 ടാങ്ക് എഞ്ചിന്റെ ആകര്‍ഷകമായ ഒരു കട്ട്അവേ മോഡല്‍ കണ്ടെത്തി. ഒരു ഗിന്നസ് റെക്കോര്‍ഡിലേക്കും രണ്ട് പതിറ്റാണ്ടോളം അത് കൈവശം വയ്ക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രോജക്റ്റിന്റെ തുടക്കമാണിതെന്ന് അവര്‍ അപ്പോള്‍ ചിന്തിച്ചു Read More…