Crime Featured

വൈകല്യമുള്ള മകന്‍ പിശാചെന്ന്, അമ്മ കൊന്നു? രണ്ട് കോടി രൂപ വിലയിട്ട ‘കുറ്റവാളി’ ഇപ്പോള്‍ ഇന്ത്യയിൽ

എഫ്ബിഐ തിരയുന്ന മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പത്ത് പേരില്‍ ഇന്ത്യയുമായി ബന്ധമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സ്ത്രീയും. ഇന്ത്യയുമായും മെക്‌സിക്കോയുമായും ബന്ധമുള്ള, ശാരീരിക വൈകല്യമുള്ള ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുഎസ് പൗരയായ സിന്‍ഡി റോഡ്രിഗസ് സിങ്ങിനെയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മോസ്റ്റ് വാണ്ടഡില്‍ പെടുത്തിയിരിക്കുന്നത്. 2023 മാര്‍ച്ച് 22 ന് ടെക്‌സാസിലാണ് ഇവരെ അവസാനമായി കണ്ടത്. ഭര്‍ത്താവ് അര്‍ഷ്ദീപ് സിംഗിനും ആറ് കുട്ടികള്‍ക്കുമൊപ്പം ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ Read More…

Featured Good News

ആദ്യമായി അമ്മയെ കണ്ട കുഞ്ഞിന്റെ വിലമതിക്കാനാവാത്ത പുഞ്ചിരി ! വൈറൽ വീഡിയോ കാണുക

കുഞ്ഞുങ്ങൾ നമ്മളെ രസിപ്പിക്കുന്ന കാര്യത്തിൽ ഒരിക്കലും നിരാശരാക്കില്ല! ഒരു കൊച്ചുകുട്ടി തന്റെ അമ്മയെ വ്യക്തതയോടെ ആദ്യമായി കാണുമ്പോഴുള്ള വിലമതിക്കാനാവാത്ത പുഞ്ചിരിയുടെ അതിശയിപ്പിക്കുന്ന ഒരു വീഡിയോ കാണുക. പ്യൂബിറ്റി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, അമ്മ കുഞ്ഞിന്റെ മുഖത്ത് പുതിയ കണ്ണട വയ്ക്കാൻ ശ്രമിക്കുമ്പോൾ കുഞ്ഞ് കരയുന്നത് കാണാം. കണ്ണട ധരിച്ചയുടനെ അവന്റെ കാഴ്ച കൂടുതൽ വ്യക്തമായി. അവന്‍ ആദ്യമായി അമ്മയെ വ്യക്തമായി കണ്ടപ്പോൾ കുഞ്ഞ് ഹൃദയം കീഴടക്കുന്ന ഒരു ചിരി ചിരിച്ചു. അത് വളരെ മനോഹരമായിരുന്നു! ക്ലിപ്പ് ഓൺലൈനിൽ Read More…

Featured Oddly News

റീലിന് റീച്ച് കൂട്ടാന്‍ അമ്മയുടെ മുഖത്തടിക്കുന്ന പെൺകുട്ടി: അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ വൈറലാകാണും കാഴ്ചക്കാരെ സമ്പാദിക്കാനുമായി എന്തും ചെയ്യാൻ മുതിരുന്ന നിരവധി ആളുകളുണ്ട്. ഇവയിൽ പലതും നെറ്റിസൺസിനിടയിൽ നിന്ന് കടുത്ത വിമർശനവും നേരിടാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീലിനായി ഒരു കൊച്ചു പെൺകുട്ടി തന്റെ അമ്മയുടെ കവിളത്തടിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ രൂക്ഷ വിമർശനത്തിന് വിധേയമായിരിക്കുന്നത്. സനയ രഞ്ജൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ വെറും തമാശയ്ക്കാണ് ചിത്രീകരിച്ചതെങ്കിലും ഇത് കാഴ്ചക്കാരിൽ നിന്ന് തീവ്രമായ പ്രതികരണത്തിന് കാരണമാകുകയായിരുന്നു. എന്തായാലും അവരുടെ ഉദ്ദേശം നടന്നു. ഏതാണ്ട് 2.77 Read More…

Oddly News

ആഭരണങ്ങള്‍ കൊടുത്തത് മൂത്തമകന്; അമ്മയുടെ ചിതയ്ക്ക് മുകളിൽ കിടന്ന് ഇളയ മകന്റെ പ്രതിഷേധം; നാടകീയരംഗങ്ങൾ- വീഡിയോ

മരിച്ച അമ്മയുടെ വെള്ളി ആഭരണങ്ങള്‍ മൂത്ത മകന് നല്‍കിയെന്ന് പറഞ്ഞ് ഇളയമകന്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തി. ജയ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം. മെയ് 3 നായിരുന്നു് 80 കാരനായ ഛീറ്റര്‍ റെഗര്‍ അന്തരിച്ചത്. ബന്ധുക്കളും മക്കളും ചേര്‍ന്ന് മൃതദേഹം സംസ്‌കാരത്തി നായി സമീപത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിര്‍ന്നവര്‍ അമ്മയുടെ വെള്ളി Read More…

Crime

അമ്മ കാമുകനെ വീഡിയോകോൾ ചെയ്തത് ചോദ്യം ചെയ്തു; 10വയസ്സുകാരനെ പൊള്ളിച്ചു, കാമുകനൊപ്പം കടന്നു

കാസര്‍ഗോഡ്‌: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോ​ഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോ​ഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്‌. കാസര്‍ഗോഡ്‌ പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ്‌ ബേക്കല്‍ പോലീസ്‌ കേസെടുത്തത്‌. ബി.എന്‍.എസ്‌. 118(1), ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ Read More…

Health

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ലേ ? അമ്മമാരേ.. ആവലാതി വേണ്ട, അതിനുണ്ട് ചില മാര്‍ഗ്ഗങ്ങള്‍

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, കുഞ്ഞിന് വിശപ്പില്ല എന്ന് പരാതി പറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല. മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നം തന്നെയാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്. എന്നാല്‍ ഇതില്‍ ഇത്രയും ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ധര്‍ ചോദിക്കുന്നത്. അമ്മമാരുടെ ഈ വേവലാതിക്ക് ഉത്തരമുണ്ട്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, എന്ത് പറഞ്ഞ് അവരെ വശത്താക്കണം ഇതിനെല്ലാം മാര്‍ഗ്ഗമുണ്ട്. ഭക്ഷണം കഴിക്കാനായി പലരും കുട്ടിയെ കണ്ണുരുട്ടി പേടിപ്പിച്ചും വടിയെടുത്തു വഴക്കുപറഞ്ഞും പേടിപ്പിച്ചുവച്ചിരിക്കുകയാവും. Read More…

Featured Oddly News

ദാനം ചെയ്യപ്പെട്ട എട്ടുവയസ്സുകാരി മകളുടെ ഹൃദയമിടിപ്പ് കേട്ട് ഒരു അമ്മ; വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് നെറ്റിസൺസ്

അപകടത്തിൽ മരിച്ച മകളുടെ ഹൃദയം മറ്റൊരു പെൺകുട്ടിക്ക് ദാനം ചെയ്തതിനു പിന്നാലെ മകളുടെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കുന്ന ഒരു അമ്മയുടെ വികാരനിർഭരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് മിറേയ എന്ന എട്ടുവയസുകാരിയുടെ നെഞ്ചിൽ മകൾ മാഡിയുടെ ഹൃദയം ശക്തമായി ഇടിക്കുന്നത് ലിസ ഷെയിൻ ശ്രദ്ധിച്ചത്. ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന അപൂർവ അവസ്ഥയായ ലെഫ്റ്റ് വെൻട്രിക്കുലാർ നോൺ-കോംപാക്ഷൻ (എൽവിഎൻസി) കാർഡിയോമയോപ്പതി രോഗനിർണ്ണയത്തിന് ശേഷമാണ് ഇപ്പോൾ എട്ട് വയസ്സുള്ള മിറേയയ്ക്ക് മാഡിയുടെ ഹൃദയം Read More…

Oddly News

പഠിക്കുന്നതിനിടെ ശ്വാസംമുട്ടുന്നുവെന്ന് കുട്ടി: വെറുതെ നാടകം കളിക്കല്ലെന്ന് അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ

ഹോംവർക്ക്‌ ചെയ്യുന്നതിനിടെ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന മകന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അമ്മയെ അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. ധൻബാദിൽ നിന്നുള്ള സലോനി അഗർവാൾ എന്ന യുവതിക്കാണ് ഇൻസ്റ്റാഗ്രാമിൽ വ്യാപക വിമർശനം നേരിടേണ്ടി വന്നത്. സലോനി പങ്കുവെച്ച വീഡിയോയിൽ, ഹോംവർക്ക്‌ ചെയ്യുമ്പോൾ താൻ ശ്വസിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് കുട്ടി അമ്മയോട് പറയുന്നതാണ് കാണുന്നത്. എന്നാൽ അമ്മ ആകട്ടെ മകനെ ആശ്വസിപ്പിക്കുന്നതിനുപകരം, അവനെ പരിഹാസത്തോടെ ചോദ്യം ചെയ്യുകയാണ് . “കുറച്ചുമുൻപ് കളിച്ചോണ്ടിരുന്നപ്പോൾ നീ നന്നായി ശ്വസിക്കുന്നുണ്ടായിരുന്നല്ലോ” ചോദ്യത്തിന് എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന് കൊച്ചുകുട്ടി Read More…

Crime

‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി

മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളു​ടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പോലീസിനോട് ​ പറഞ്ഞു. ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന്‍ വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാള്‍ വരുമ്പോഴൊക്കെ Read More…