സിറിയയില്‍ നിന്നും ഉംറയ്ക്ക് പോകുകയും 11 വര്‍ഷത്തോളം യുദ്ധത്തിനിടയില്‍ കുടുങ്ങിപ്പോകുകയും ചെയ്ത യുവതിക്ക് ഒടുവില്‍ മക്കളുമായി ഒത്തുചേരല്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയില്‍, സിറിയയില്‍ നിന്നുള്ള അമ്മയ്ക്ക് മക്കളുമായി വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞു. സിറിയയിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം, ഒരു ദശാബ്ദത്തിലേറെയായി അവര്‍ക്ക് മകനെയും മകളെയും കാണാന്‍ കഴിഞ്ഞിരുന്നില്ല! 11 വര്‍ഷമായി കാത്തിരുന്ന ആലിംഗനത്തില്‍ അമ്മയും മക്കളും കണ്ണീരോടെ നില്‍ക്കുന്നതിനാല്‍ വീഡിയോയ്ക്ക് കാഴ്ചക്കാരില്‍ നിന്ന് എല്ലാത്തരം ഹൃദയസ്പര്‍ശിയായ പ്രതികരണങ്ങളും ലഭിച്ചു. പലരുടെയും കണ്ണും ഈറനാക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ധരിക്കുന്ന Read More…
Tag: mother
തൊട്ടിലാണെന്ന് കരുതി അമ്മ കിടത്തിയത് അടുപ്പിന് മുകളില്‍; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു
തൊട്ടിലില്‍ കിടത്തുന്നതിന് പകരം അമ്മ കുഞ്ഞിനെ അടുപ്പിന് മുകളില്‍ കിടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. യുഎസിലെ കന്‍സാസ് നഗരത്തിലെ മിസോറിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അ്മ്മയായ മരിയാ തോമസിനെ അറസ്റ്റ് ചെയ്തു. സ്‌കൈ ന്യൂസ് അനുസരിച്ച് പ്രത്യക്ഷത്തില്‍ പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടി ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തതായി ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍, ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പറഞ്ഞു. ‘അമ്മ തന്റെ കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നു, അബദ്ധവശാല്‍ കുട്ടിയെ Read More…
20-ാത്തെ കുഞ്ഞിന്റെ ഗര്‍ഭധാരണം വെളിപ്പെടുത്തി 39-കാരി, എല്ലാം വ്യത്യസ്തരായ അച്ഛന്മാര്‍, ലാഭകരമായ ബിസിനസെന്ന്
കൊളംബിയ: 39 വയസ്സുള്ള യുവതി താൻ തന്റെ ഇരുപതാമത്തെ കുഞ്ഞിനെ (എല്ലാ മക്കളും വ്യത്യസ്തരായ പുരുഷന്മാരില്‍നിന്ന്) ഗർഭം ധരിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി. ഒപ്പം അമ്മയാകുന്നത് ലാഭകരമായ ഒരു ബിസിനസാണെന്നാണ് കൊളംബിയയിലെ മെഡെലിനില്‍നിന്നുള്ള മാര്‍ത്ത എന്ന യുവതി പറയുന്നത്. നിലവിലുള്ള അവളുടെ എല്ലാ കുഞ്ഞുങ്ങളെയും പോലെ, അവളുടെ നവജാതശിശുവും മറ്റൊരു പിതാവിൽ നിന്നാണ് – എന്നാൽ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അവൾക്ക് അറിയില്ല. കൊളംബിയൻ സ്റ്റേറ്റ് തന്റെ മൂത്ത കുട്ടികൾക്ക് ഏകദേശം 60 പൗണ്ടും ഇളയ കുട്ടികൾക്ക് ഏകദേശം 24 Read More…
30 വര്‍ഷം വീട്ടുവേല ചെയ്ത് അവര്‍ അവനെ പഠിപ്പിച്ചു; പൈലറ്റായി അവന്‍ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ്
മക്കളുടെ ഓരോ വിജയവും മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ പ്രതിഫലനമായി കണക്കാക്കുമ്പോള്‍ അവയൊക്കെ അവര്‍ക്ക് അഭിമാനത്തിന് കാരണങ്ങളാണ്. അത്തരം ഒരു അപൂര്‍വ്വനിമിഷം സാമൂഹ്യമാധ്യമങ്ങളില്‍ കൊടുങ്കാറ്റ് ഉണ്ടാക്കുകയാണ്. വീട്ടുവേല ചെയ്ത് മകനെ പഠിപ്പിച്ച മാതാവ് അവനെ പൈലറ്റിന്റെ വേഷത്തില്‍ ആദ്യം കാണുന്ന സര്‍പ്രൈസ് രംഗം സാമൂഹ്യമാധ്യമങ്ങളെ കോരിത്തരിപ്പിക്കുകയാണ്. ഒരു അമ്മയും മകനും തമ്മിലുള്ള നിമിഷത്തിന്റെ വീഡിയോ നിരവധി പേരുടെ ഹൃദയങ്ങളാണ് ഉരുക്കുന്നത്. 30 വര്‍ഷം വീട്ടുവേല ചെയ്ത് മകനെ വിദ്യാഭ്യാസം ചെയ്യിച്ച മാതാവ് മകനെ പൈലറ്റിന്റെ വേഷത്തില്‍ കണ്ട് പൊട്ടിക്കരയുന്നതാണ് രംഗം. Read More…
അവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു; ഇപ്പോള്‍ ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ അവരെ കൈകളില്‍ ചുമക്കുന്നു
Photo: X/GoodNewsCorrespondentഅവര്‍ ഒമ്പതുമാസം അവനെ വയറ്റില്‍ ചുമന്നു. അവന്‍ ആവശ്യമുള്ളപ്പോഴെല്ലാം കൈകളില്‍ അവരേയും. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയുമൊക്കെ അനേകം കഥകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഗുഡ് ന്യൂസ് ലേഖകന്‍ എക്‌സില്‍ പങ്കിട്ട ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലായി മാറുകയാണ്. മകന്‍ ശാരീരിക വൈകല്യമുള്ള അമ്മയെ വിമാനത്തില്‍ എടുത്തുകയറ്റുന്നതാണ് വീഡിയോ. ഇങ്ങിനെയാണ് വീഡിയോയിലെ കുറിപ്പ്. ”ഒമ്പത് മാസം അവര്‍ അവനെ ചുമന്നു. ഇപ്പോള്‍ എപ്പോള്‍ ആവശ്യമുണ്ടോ അപ്പോഴെല്ലാം അവന്‍ അവരെ എടുത്തുകൊണ്ടുനടക്കുകയാണ്. വീഡിയോ ഇതിനകം 4000 പേരാണ് കണ്ടു കഴിഞ്ഞത്. Read More…