ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 Read More…
Tag: mother
ആശുപത്രിക്കാർ മരിച്ചെന്ന് കള്ളം പറഞ്ഞ മകൻ 42 വർഷങ്ങൾക്ക് ശേഷം അമ്മയുടെ അരികില്‍; തട്ടിയെടുത്ത് അന്താരാഷ്ട്ര ദത്തെടുക്കൽ ശൃംഖല
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസ്സമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. 42 വർഷം മുമ്പ് ചിലിയിലെ ഒരു ആശുപത്രിയിൽ വെച്ച് മരിയ അംഗേലിക്ക ഗോൺസാലസ് എന്ന യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യഥാർത്ഥത്തിൽ കുഞ്ഞിനെ തട്ടിയെടുത്ത് അന്താരാഷ്ട്ര ദത്തെടുക്കൽ ശൃംഖല വഴി അമേരിക്കയിലേക്ക് കടത്തുകയായിരുന്നു. ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന Read More…
സ്വന്തം വിവാഹത്തിന് അമ്മയെ വിളിക്കാത്ത വധുവിന്റെ കഥ വൈറലാകുന്നു; “പക്ഷേ അവർ നിന്റെ അമ്മയല്ലേ?”
അരിയാന ഗ്രിമാൽഡി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കുട്ടിക്കാലത്തെ മാനസികാഘാതങ്ങൾ (Childhood Trauma), ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ പോലും വ്യക്തിപരമായ അതിർവരമ്പുകൾ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ വീഡിയോ ഉയർത്തിയിരിക്കുന്നത്. തന്റെ വിവാഹദിനത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയ്‌ക്കൊപ്പം അരിയാന വെളിപ്പെടുത്തിയ ഒരു കാര്യം പലരെയും അത്ഭുതപ്പെടുത്തി: തന്റെ വിവാഹത്തിന് സ്വന്തം അമ്മയെ അവർ ക്ഷണിച്ചിരുന്നില്ല. ആദ്യം പലരിലും നെറ്റിചുളിപ്പിച്ചു എങ്കിലും, ഈ തീരുമാനത്തിന് Read More…
‘എന്റെ മോന് തണുക്കും’; കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ, മായാത്ത മാതൃസ്നേഹം- വൈകാരിക വീഡിയോ
ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും Read More…
ബാധയൊഴിപ്പിക്കലിനിടെ അമ്മയും മൂത്തസഹോദരിയും ചേര്‍ന്ന് മകളെ ‘കൊന്നു’ ; അബദ്ധത്തിലെന്ന് വാദം; കോടതി വെറുതേ വിട്ടു
ചൈനയില്‍ ബാധയൊഴിപ്പിക്കുന്നതിനിടെ മകളെ കൊന്ന കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി കോടതി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെന്‍സെനിലാണ് സംഭവം. ലി എന്ന യുവതിയും മൂത്ത മകളും ചേര്‍ന്നാണ് ഇളയ പെണ്‍കുട്ടിയുടെ ‘ബാധയൊഴിപ്പിക്കല്‍’ നടത്തിയത്. കൊലക്കുറ്റം ചുമത്തി ഇരുവര്‍ക്കും നാലുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. ലിയും രണ്ട് പെണ്‍മക്കളും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞു. ഭൂത-പ്രേത ബാധകള്‍ ശരീരത്തില്‍ കയറിപ്പറ്റുകയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി ഇവര്‍ കരുതിപ്പോന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലിയുടെ Read More…
ഒന്നരയേക്കർ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയെ നടുക്കിയ കൊടുംക്രൂരത
നെടുമ്പാശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ചെങ്ങമനാട് പുറയാര്‍ ഭാഗത്ത് വാടകയ്‌ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടില്‍ ബിനു(38)വിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട് മർദിച്ചതിന്റെ Read More…
പ്രണയബന്ധം എതിര്‍ത്തു; അമ്മയെ കൊന്ന് കെട്ടിത്തൂക്കി മകളും കൂട്ടുകാരും, പ്രതിക്കൂട്ടത്തില്‍ ഏഴാംക്ലാസുകാരനും
പ്രണയബന്ധം എതിര്‍ത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഉത്തരഹള്ളിയിലെ മാരമ്മ ടെംപിള്‍ റോഡിനടുത്ത് താമസിക്കുന്ന നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്താണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയില്‍ ടെലി കോളറായി ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റുള്ളവരെല്ലാം പതിനാറും പതിനേഴും വയസ്പ്രായമുള്ളവരാണ്. പെണ്‍കുട്ടിയുടെ അമ്മായിയുടെ മകന്റെ സുഹൃത്തുമായുള്ള പ്രണയത്തെ Read More…
ഓരോ വീടിനും പിന്നിലും ഒരിക്കലും തളരാത്ത ഒരമ്മയുണ്ട്; ജോലിക്കാരിയായ അമ്മയുടെ വൈറല്‍ വീഡിയോ
ഒരു അമ്മയുടെ ജീവിതം ഒരിക്കലും എളുപ്പമുള്ളതല്ല, അടുത്തിടെ വൈറലായ ഒരു വീഡിയോ ഇത് വീണ്ടും തെളിയിക്കുന്നു. അസുഖമുള്ള കുട്ടികളെയും, വീട്ടുജോലിയും, ഓഫീസ് ജോലിയും ഒരേസമയം കൈകാര്യം ചെയ്യുന്ന ഒരു അമ്മയുടെ ജീവിതമാണ് വീഡിയോ കാണിച്ചു തരുന്നത്. നിശബ്ദമായി ഓരോ അമ്മമാരുടേയും ഉള്ളിലെ അദൃശ്യമായ ശക്തിയെ വെളിപ്പെടുത്തുന്ന ഈ കഥ ഹൃദയസ്പർശിയായി. അമ്മയുടെ വൈറൽ വീഡിയോ വീടും, കുട്ടികളെയും, ജോലിയും എങ്ങനെ ഒരേസമയം കൈകാര്യം ചെയ്യുന്നുവെന്ന് അവർ ഇതിൽ കാണിക്കുന്നു. ഓരോ ദിവസവും അമ്മമാർ എത്രമാത്രം ജോലി ചെയ്യുന്നുവെന്ന് Read More…
‘ദൈവത്തിന്’ അയച്ച കത്തിന് 8 വയസ്സുകാരി മകൾക്ക് മറുപടി; ആരാണിത് ചെയ്തതെന്ന് അത്ഭുതപ്പെട്ട് അമ്മ
ഇംഗ്ലണ്ടിൽ ഒരു ചെറിയ പെൺകുട്ടിക്ക് ‘ദൈവത്തിൽ’ നിന്ന് ഒരു കത്ത് ലഭിച്ചു. രണ്ടാമതൊരു നായയെ ദത്തെടുക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ദേഷ്യത്തോടെ കൈകൊണ്ട് എഴുതി അയച്ച കത്തിന്, ആറുമാസത്തിന് ശേഷമാണ് മറുപടി ലഭിച്ചത്. ഈ കത്ത് ലഭിച്ചതിന്റെ കഥ കുട്ടിയുടെ അമ്മ ഓൺലൈനിൽ പങ്കുവെച്ചതോടെ സംഭവം ഇന്റർനെറ്റിൽ ചിരി പടർത്തി. “ദൈവത്തിനുള്ള എന്റെ മകളുടെ കത്തിന് ആരാണ് മറുപടി അയച്ചത്?” എന്ന തലക്കെട്ടോടെയാണ് അമ്മ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ആ പോസ്റ്റിൽ അമ്മ മകൾക്ക് ലഭിച്ച Read More…









