ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അക്രമത്തിന്റെയും പ്രതികാരത്തിന്റെയും നീണ്ട കാലഘട്ടമായി ചരിത്രത്തില്‍ അടയാളപ്പെടുകയാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ ഇസ്രായേലില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ പലസ്തീനില്‍ വന്‍ നാശനഷ്ടമാണ് ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ 7 ആക്രമണത്തിനു ശേഷം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 39,400 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനിലെ ടെഹ്‌റാനില്‍ അടുത്തിടെ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ലക്ഷ്യമിട്ടത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍ ചര്‍ച്ചയാണ്. ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ Read More…