ലോകത്ത് കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ, ആദ്യമായി കൊതുകിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനുകാരണം കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ മാറ്റം കാരണം, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കൊതുകിന് ആർട്ടിക് മേഖലയിൽ അതിജീവിക്കാൻ ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. കൊതുകുകൾക്ക് ജീവിക്കാൻ സാധ്യതയുള്ള നിരവധി കുളങ്ങളും ചതുപ്പുകളും ഉണ്ടായിരുന്നിട്ടും, ഐസ്‌ലൻഡ് കൊതുകുകളില്ലാത്ത രാജ്യമായിട്ടാണ് ഇത്രയും കാലം വിശ്വസിക്കപ്പെട്ടിരുന്നത്. ഒരു ദിവസം രാജ്യം ചൂടുപിടിക്കുമ്പോൾ കൊതുകുകൾ ഇവിടെ എത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു, ആ സമയം ഇപ്പോൾ Read More…
Tag: mosquito
കൊതുകുകളോ പാമ്പുകളോ ഇല്ലാത്ത ഒരേയൊരു രാജ്യം ഇതാണ്; ജപ്പാനോ ദുബായിയോ യു. എസോ അല്ല…
ഇന്ത്യയിൽ തന്നെ എല്ലായിടത്തും കൊതുകുകളെ കാണാം. കേരളത്തിലെ ഈർപ്പമുള്ള തീരപ്രദേശങ്ങൾ മുതൽ ഡൽഹി, മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങൾ, ഹിമാചൽ പ്രദേശിലെ തണുപ്പുള്ള പ്രദേശങ്ങൾ, അങ്ങനെ കാശ്മീർ വരെ… എന്നാൽ കൊതുകുകളില്ലാത്ത ഒരു അസാധാരണ സ്ഥലമുണ്ട് . ഒരു തരത്തിലുമുള്ള കൊതുകുകളില്ലാത്ത ഭൂമിയിലെ ഏക രാഷ്ട്രമാണ് ഐസ്‌ലാൻഡ്. കൊതുകുകൾ മാത്രമല്ല പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഐസ്‌ലൻഡിൽ ഇല്ല. അതുകൊണ്ടാണ് ഐസ്‌ലാൻഡിനെ “പാമ്പുകളില്ലാത്ത രാജ്യം” എന്ന് വിളിക്കുന്നത്. ഏറ്റവും രസകരം എന്തെന്നാൽ , ഐസ്‌ലാൻഡിൽ 1300 വ്യത്യസ്ത ജന്തുജാലങ്ങളും Read More…
ഇതൊക്കെയെന്ത്?… ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല
പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല. തീരുന്നതിനനുസരിച്ച് കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ Read More…
രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത വേണം
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. Read More…



