തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്. കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന Read More…

