മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാല്‍, ജോഷി ചിത്രത്തിന് ചെമ്പൻ ആദ്യമായാണ് രചന നിര്‍വഹിക്കുന്നത്. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും പിടിച്ച്, മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററില്‍. മാസ് എന്റര്‍ടെയ്നറാണ് റമ്പാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസിങ്ങ് ചടങ്ങ് നടന്നിരുന്നു. ചടങ്ങിൽ അവതാരകയായി തിളങ്ങിയത് മീര മുരളിയാണ്. സാധാരണ എല്ലാവരോടും ചോദിക്കുന്നത് പോലെ ചിത്രത്തിന്റെ Read More…
Tag: mohanlal
ജോഷി – മോഹൻലാൽ ചിത്രം റമ്പാൻ; ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആദ്യമായി മലയാളത്തിൽ
മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറിന്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്തും നേരിടാൻ ഒരുക്കമുള്ള പൗരുഷത്തിന്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം. എട്ടു Read More…
‘‘ഇടയ്ക്ക് നിന്ന് ചിലര്‍ പാരവച്ചു, മോഹന്‍ലാലിനൊപ്പമുള്ള സിനിമ പൂജ കഴിഞ്ഞിട്ടും ചെയ്യാന്‍ പറ്റിയില്ല’’ തുറന്നു പറഞ്ഞ് വിജി തമ്പി
മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നര്‍മ്മരസം കലര്‍ന്ന എന്നാല്‍ കാമ്പുള്ള ഒരുപാട് സിനിമകള്‍ വെള്ളിത്തിരയ്ക്ക് സമ്മാനിക്കാന്‍ വിജി തമ്പിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഏഴ് ടെലിവിഷൻ സീരിയലുകളും വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്നു വിട്ടു നിന്ന സംവിധായകന്‍ ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനും കൂടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി വരുകയാണ്. മലയാളസിനിമയുടെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകന്‍. Read More…
‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ; യോദ്ധയ്ക്ക് രണ്ടാംഭാഗമോ ? പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധ. 1992-ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മലയാളികളുടെ സ്വീകരണമുറിയില്‍ പ്രിയപ്പെട്ട സ്ഥാനമാണുള്ളത്. നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി Read More…
”ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു” ; വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ Read More…
മോഹന്‍ലാല്‍ സാറിനോടും, വിക്രമിനോടും കഥ പറഞ്ഞു ; പക്ഷേ കഥ കണക്ട് ആയില്ല : ടിനു പാപ്പച്ചന്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചാവേര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതുഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിക്രമിനോടും മോഹന്‍ലാലിനോടും സിനിമയുടെ കഥകള്‍ പറഞ്ഞിരുന്നുവെന്നും. എന്നാല്‍ അവര്‍ക്ക് കഥകള്‍ കണക്ട് ആയില്ലെന്നും തുറന്നു പറയുകയാണ് ടിനു പാപ്പച്ചന്‍. ”മോഹന്‍ലാലുമായുള്ള സിനിമയും ദുല്‍ഖറായിട്ടുള്ള സിനിമയുമൊന്നും കണ്‍ഫോം ആയിട്ടുള്ളതല്ല. കാരണം അതൊക്കെ നമ്മുടെ ആഗ്രഹത്തിന്റെ പുറത്ത് നമ്മള്‍ സംസാരിയ്ക്കുകയും ഡിസ്‌കഷന്‍ നടത്തുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അതൊക്കെ എപ്പോള്‍ ആകുമെന്നോ അല്ലെങ്കില്‍ അത് Read More…
കള പറിക്കാന്‍ സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു, എംബുരാന് തുടക്കം
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…
ഉസ്താദിലെ ആ കഥാപാത്രം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് : സിബി മലയില്‍
സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്. കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. Read More…
ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ലീഗൽ ത്രില്ലർ ഡ്രാമ, ജീത്തു ജോസഫിന്റെ ‘നേരി’ൽ വക്കീല്‍ വേഷത്തില്‍ മോഹൻലാൽ
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ലൂസിഫറിനു ശേഷം നല്ലൊരു ഇടവേളയെ ബ്രേക്ക് ചെയ്തു കൊണ്ടാണ് മോഹൻലാൽ തനിക്കെന്നും പ്രിയപ്പെട്ട . താൻ ജനിച്ചു വളർന്ന ഈ നഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര മാസത്തോളം Read More…