മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…
Tag: mohanlal
ദുബായിലെ ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ മഹാനടന്മാരും കുടുംബവും
ദുബായിലെ ഒരു ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ രണ്ടു മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇവർക്കൊപ്പം ഭാര്യമാരായ സുൾഫിക്കറും, സുചിത്രയുമുണ്ടായിരുന്നു. പിന്നെ ഓഡിറ്റർ സനിൽ കുമാറും. മോഹൻലാൽ എംബുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്കു പോകുന്ന വഴിക്കാണ് ദുബായിൽ എത്തിയത്. മമ്മൂട്ടിയാകട്ടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനും ‘ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെൻസ് മാൻ ഷൗക്കത്തിന്റെ മകന്റെ വിവാഹമാണത്. മോഹൻലാൽ ദുബായിലാണ് മലൈക്കോട്ട വാലിബൻ പ്രേക്ഷകർക്കൊപ്പം കാണുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ്ഗുൽഷനൊപ്പമാണ് മോഹൻലാൽ ചിത്രം കാണുന്നത്. കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ട Read More…
ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിച്ച് മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പാട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ വൈറലായത്. ഇപ്പോള്‍ ഇതേ ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കി പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിക്കുന്ന മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിങ്ങള്‍ സ്വീകരിക്കുമോ, എന്ന Read More…
‘നേരിന് വേണ്ടി ജീത്തുസര്‍ ചെയ്യിപ്പിച്ച സ്‌കെച്ച്’ ; മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ച് സേതു
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജീത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം കണ്‍സെപ്റ്റ് Read More…
‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ..’ ‘ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാനൊരു വാചകം- മോഹൻലാലിന്റെ മാസ്സ് ഡയലോഗ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന വിളിയിൽ തന്നെയുണ്ട് ആരാധകർക്ക് താരത്തോടുള്ള സ്നേഹം. എന്നും എപ്പോഴും തന്റെ ആരാധകരെ സ്വന്തം പോലെ സ്നേഹിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കാനും സംസാരിക്കാനും ഒട്ടും മടിക്കുകയും ചെയ്യാത്ത ഒരു താരം കൂടിയാണ് മോഹൻലാൽ. താരത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുടെ ഒരു കൂട്ടായ്മാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷൻ. ഇതിന്റെ 25-ാം വാര്‍ഷികച്ചടങ്ങിന്റെ ആഘോഷം സംഘടിപ്പിച്ചത് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു. ചടങ്ങില്‍ Read More…
‘അതുവരെ മൈൻഡ് ചെയ്യാതിരുന്ന കെ. എസ് രവികുമാര്‍ എന്നെക്കണ്ടാൽ ചാടി എഴുന്നേല്‍ക്കും’ ലാലിന്റെ ഒരു കാൾ നല്‍കിയ മര്യാദയെപ്പറ്റി സിദ്ധിഖ്
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘നേര്’ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ സിനിമയുടെ പ്രൊമോഷനിൽ മോഹൻലാൽ അടക്കമുള്ള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനിടെ സിനിമയിലെ സഹതാരവും സുഹൃത്തുമൊക്കെയായ സിദ്ധിഖ് മോഹൻലാലിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ധിഖ് പറഞ്ഞത്. ” ഞാൻ ഒരിക്കൽ തമിഴിൽ അഭിനയിക്കാൻ പോയി. ജീവയാണതിൽ ഹീറോ. കെ. Read More…
‘നേരി’ ന്റെ പ്രൊമോഷനിടെ മാധ്യമപടയ്‌ക്കൊപ്പം സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയിലാണ് മോഹന്‍ലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. എന്റെ ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ക്കൊപ്പം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ Read More…
‘തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ’ ; രഞ്ജിത്തിന് മറുപടിയുമായി അനന്തപത്മനാഭന്‍
മലയാളത്തിന്റെ മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിയ്ക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി അതുല്യ സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷയെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ചിരുന്നു.എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് Read More…
ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ‘നേര്’ ട്രെയിലർ വമ്പന്‍ ഹിറ്റ്, 1.5 മില്യണ്‍ കാഴ്ചകള്‍
കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിന്റെ നേരിന്റെ ആദ്യ ട്രയിലര്‍ യൂൂബില്‍ വമ്പന്‍ ഹിറ്റ്. ഇതുവരെ പതിനഞ്ചുലക്ഷത്തിലധികം കാഴ്ചകള്‍ കടന്ന് സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് ട്രെയിലര്‍.പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രയിലർ വളരെക്കുറച്ചു സമയം കൊണ്ടു തന്നെ പ്രേക്ഷകർക്ക് ഏറെ വിസ്മയമായിരിക്കുന്നു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ Read More…