Spotlight

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും, എതിര്‍ക്കുന്നത്‌ അമ്മ ആരാണെന്ന്‌ അറിയാത്തവര്‍’; വിവാദ പരാമർശവുമായി കേരള വി.സി

അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടുമെന്നും അമ്മ ആരെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതത്തിനുവേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവെന്നും, അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ സംബന്ധിച്ച് അമ്മയാണ് ഏറ്റവും പ്രധാനം എന്നതുകൊണ്ടാണ് രാജ്യം ഭാരതാംബയാകുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം Read More…