Featured Sports

ജേഴ്‌സി ഹോട്ടലിൽ മറന്നു; സിറാജിന്റെ ജഴ്സിയണിഞ്ഞ് ഭാഗ്യം തേടി അഭിഷേക്, പക്ഷേ ക്രീസിൽ വീണ്ടും ‘ഡക്ക്’!

നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മുഹമ്മദ് സിറാജിന്റെ 73-ാം നമ്പർ ജഴ്സിയണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയത് കൗതുകമുണർത്തി. തന്റെ കിറ്റ് ഹോട്ടലിൽ മറന്നുവെച്ചതിനാലാണ് താരം സിറാജിന്റെ ജഴ്സി ഉപയോഗിച്ചതെന്ന് കമന്റേറ്റർമാരായ നാസർ ഹുസൈനും സുനിൽ ഗവാസ്കറും വിശദീകരിച്ചു. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജഴ്സി പിന്നീട് ഡ്രസിങ് റൂമിൽ എത്തിച്ചെങ്കിലും Read More…

Featured Sports

പരിക്കേറ്റ ഹര്‍ഷിത് റാണ പുറത്ത്; ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ Read More…

Featured Sports

ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ സിറാജ്‌, ഒന്നാമന്‍ ജസ്‌പ്രീത്‌ ബുംറ തന്നെ

ഇംഗ്ലണ്ട്‌ പരമ്പരയിലെ മികച്ച പ്രകടനത്തിന്‌ പിന്നാലെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ സിറാജ്‌. 12 സ്‌ഥാനങ്ങള്‍ കയറിയ സിറാജ്‌ 15-ാം റാങ്കിലെത്തി. ഇംഗ്ലണ്ട്‌ പര്യടനത്തിലെ പ്രകടനമാണ്‌ താരത്തിന്‌ നേട്ടമായത്‌. സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങ്‌ ആണിത്‌. താരം 16-ാം സ്‌ഥാനത്തുവരെയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്‌റ്റ് ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്‌പ്രീത്‌ ബുംറ തന്നെയാണ്‌ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാമതും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ്‌ Read More…

Featured Sports

ക്യാച്ചെടുത്തശേഷം ഒരു കൈയബദ്ധം ! ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ്‌ കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട്‌ സിറാജ്‌ അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു. പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ്‌ നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം Read More…

Featured Sports

ബുംറയില്ലെങ്കിലെന്ത്? ആറു വിക്കറ്റ്, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്; ഇന്ത്യയ്ക്ക് 244 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 6 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ആകാശ് ദീപും ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത Read More…

Sports

സൂപ്പര്‍താരത്തിന് ഒന്നാം റാങ്കോടെ ലോകകപ്പിനെത്താം; ഓസീസിനെതിരേ മിന്നിയാല്‍ ബാബര്‍ അസമിനെ മറികടക്കാം

നാളെ തുടങ്ങാന്‍ പോകുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അത് ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കില്ല. പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഐസിസിയുടെ റാങ്ക് പട്ടികയില്‍ കണ്ണുവച്ചിരിക്കുന്നത് ബൗളിംഗ് ചാര്‍ട്ടില്‍ മുഹമ്മദ് സിറാജ്, ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ്. ബുധനാഴ്ച സിറാജ് ബൗളര്‍മാരില്‍ ഒന്നാമനായി. 2022 നവംബര്‍ മുതല്‍ സൂര്യകുമാര്‍ യാദവ് ടി Read More…

Sports

‘അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു’; സമ്മാനത്തുക 5000 ഡോളര്‍ ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കി സിറാജ്

ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ലെഗ് മത്സരങ്ങളില്‍ മഴ പതിവായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടി വന്നത് പല്ലേക്കെലെയിലെയും കൊളംബോയിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ വീരോചിതമായ പരിശ്രമം തന്നെ നടത്തി. ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന്, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഗ്രൗണ്ട്‌സ്മാന്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് ഒരു പടി കൂടി മുന്നോട്ട് പോയി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് സമ്മാനത്തുകയായ 5000 Read More…

Sports

ഒരോവറില്‍ നാലു വിക്കറ്റ്, മുഹമ്മദ് സിറാജിന്റെ ആറാട്ട് ; ലങ്കന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ഒരു ഫൈനല്‍ പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ ആരാധകര്‍ കൊളംബോയില്‍ എത്തിയത്. പക്ഷേ കണ്ടത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ ആറാട്ട്. ഏഷ്യാകപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് നടത്തിയ മികച്ച പ്രകടനത്തില്‍ ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ വിവരം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സിറാജിന് ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിച്ചപ്പോള്‍ 7 ഓവറില്‍ 21 റണ്‍സിന് 6 വിക്കറ്റ് നേടി. തന്റെ ആദ്യ അഞ്ച് Read More…