ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…
Tag: Mohammed Shami
സാനിയ മിര്‍സ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ്
ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയാമിര്‍സയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണാനിടയില്ല. അതുപോലെ തന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിനെക്കുറിച്ചും ആരാധകര്‍ക്ക് മതിപ്പ് ഏറെയാണ്. അതുകൊണ്ടു തന്നെ വിവാഹമോചിതരായ രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ഇന്ത്യയിലെ കായികപ്രേമികള്‍ എതിര്‍ക്കാന്‍ യാതൊരു ചാന്‍സുമില്ല. അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ് സാനിയയും മുഹമ്മദ് ഷമിയും തമ്മിലുള്ള വിവാഹം. പാകിസ്താന്‍ ക്രിക്കറ്ററായ ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ മാതാപിതാക്കളായ Read More…
മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്
ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്. എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ Read More…
ഷമി മാജിക് വീണ്ടും; ഒരു ലോകകപ്പില്‍ മൂന്നാം തവണയും അഞ്ചുവിക്കറ്റ് നേട്ടം, വേഗത്തില്‍ 51 വിക്കറ്റ്, സെമിയില്‍ ഏഴു വിക്കറ്റ്
ലോകകപ്പിന് മുമ്പ് തന്റെ മികവില്‍ സംശയം രേഖപ്പെടുത്തിയവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി പറയുകയാണ് മുഹമ്മദ് ഷമി. ഒരു ലോകകപ്പില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം നടത്തിയ താരം ഈ ലോകകപ്പില്‍ സെമിയില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മാച്ച് വിന്നറായി പലതവണ മാറി. ലോകകപ്പുകളില്‍ വേഗത്തില്‍ 51 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ഉള്‍പ്പെടെ ന്യൂസിലന്റിനെതിരേ രണ്ടു തവണയും ശ്രീലങ്കയ്ക്കും എതിരേ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. സെമിയില്‍ ഏഴു വിക്കറ്റുകളാണ് ഷമി Read More…
22 വിക്കറ്റുകളുമായി മുന്നില്‍ ആദം സാംപ; മികച്ച ബൗളര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
എക്കാലത്തും ഫേവറിറ്റുകളാണെങ്കിലും ഓസീസിന്റെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കണ്ടവരൊന്നും കങ്കാരുക്കള്‍ സെമിയില്‍ കടക്കുമെന്ന് കരുതിയിരിക്കാന്‍ തീരെ സാധ്യതയില്ല. എന്നാല്‍ അവസാനത്തെ നാലില്‍ എത്തിയ ടീമുകളില്‍ ഒന്നായി മാറിയതിന് ഓസീസ് ഏറ്റവുംകടപ്പെട്ടിരിക്കുന്നത് ബൗളര്‍ ആദം സാംപയോടാണ്. ഒമ്പത് മത്സരങ്ങളില്‍ ഓസീസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിയില്‍ എത്തിയ ഒരു ടീമിലെയും കളിക്കാര്‍ താരത്തിന്റെ ഏഴയല്‍പക്കത്തില്ല. ഓവറോള്‍ മികവ് കാട്ടുന്ന ടീം ഇന്ത്യയുടെ പ്രമുഖ ബൗളര്‍ ജസ്പ്രീത് ബുംറ 9 കളികളില്‍ 17 വിക്കറ്റുകളുമായി Read More…
ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന
ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…
ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്നു, ഇപ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടയാള്‍, ലോകറെക്കോഡിട്ട ബൗളര്‍
ന്യൂഡല്‍ഹി: ദൈവം തരുന്ന അവസരങ്ങള്‍ എങ്ങിനെയാണ് മുതലാക്കേണ്ടത് എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പൊന്നുംവിലയുള്ള താരമായി മാറിയിരിക്കുന്ന മുഹമ്മദ് ഷമിയുടേത്. ലോകകപ്പില്‍ ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്ന ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി അഞ്ചാം മത്സരം മുതല്‍ ഇറങ്ങിയ ഷമി ഇപ്പോള്‍ ലോകറെക്കോഡിട്ട ബൗളറായി ഏറ്റവും വേണ്ടപ്പെട്ടവനായി. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിനായി ടീമിലേക്ക് കൊണ്ടുവന്ന ഷമി അവസരം കൃത്യമായി മുതലെടുത്തതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടിയ വലംകൈയന്‍ പേസര്‍ ലോകകപ്പ് ചരിത്രത്തില്‍ Read More…
16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം
ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…