Celebrity Featured

കിടക്കയിൽനിന്നും എഴുനേൽക്കാനും ഭക്ഷണം കഴിക്കാനും പരസഹായം വേണം; നടി ഷക്കീലയുടെ ഇപ്പോഴത്തെ അവസ്ഥ

അമിതമായ ഫോൺ ഉപയോഗത്തെത്തുടർന്ന് കഴുത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെരിഞ്ഞുകിടന്ന് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതിനെത്തുടർന്നാണ് താരത്തിന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ഫോൺ അമിതമായി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി. തനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഫോൺ ആവശ്യമുള്ള ഒരു ഉപകരണമാണെങ്കിലും ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ഗൗരവമുള്ളൊരു കാര്യം പങ്കുവെച്ചുകൊണ്ട് ഷക്കീല പറഞ്ഞു. താൻ കിടക്കയിൽ ചെരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ Read More…

Spotlight

55 ഡിഗ്രി ചൂടും ഫോൺ പൊട്ടിത്തെറിയും; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് മുന്നറിയിപ്പ് ; പ്രചരിപ്പിക്കരുത്

സംസ്ഥാനത്ത് കടുത്ത ചൂട് കൂടുമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും, ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനും കാറിലെ ഇന്ധന ടാങ്കുകൾ അപകടത്തിലാകാനും സാധ്യതയുണ്ടെന്നുമാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പിന്റെ പേരിലാണ് ഈ സന്ദേശം വരുന്നത്. എന്നാൽ കേരളത്തിൽ ഇങ്ങനെയൊരു പ്രത്യേക Read More…